ബലിപെരുന്നാള്‍ ഷാര്‍ജയില്‍ മാളുകളില്‍ 80 ശതമാനം ഡിസ്‌കൗണ്ട്

by Business | 20-08-2018 | 741 views

ഷാര്‍ജ: ഗ്രാന്‍ഡ് സമ്മര്‍ ഡിസ്‌കൗണ്ടിന്‍റെ രണ്ടാമത് എഡിഷനുമായി ഷാര്‍ജ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി. ഞായറാഴ്ച മുതല്‍ എമിറേറ്റ്സിലെ എല്ലാ മാളുകളിലും 80 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ആഗസ്റ്റ് 19 മുതല്‍ 21 വരെയാണ് ഡിസ്‌കൗണ്ട്. ചില റീട്ടെയില്‍ സ്റ്റോറുകളേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കായി നിരവധി സമ്മാനങ്ങളും ഗ്രാന്‍ഡ് സമ്മര്‍ ഡിസ്‌കൗണ്ട്സ് ഒരുക്കിയിട്ടുണ്ട്. വാഹനങ്ങള്‍, വിദേശ യാത്രകള്‍, സ്‌കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍, ലാപ്ടോപ്പുകള്‍ തുടങ്ങിയ ഇതില്‍ ഉള്‍പ്പെടും. ഷാര്‍ജ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഇക്കണോമിക് റിലേഷന്‍സ് ഡയറക്ടര്‍ ഇബ്രാഹീം റാഷിദ് അല്‍ ജര്‍ വന്‍ ആണ് ഇക്കാര്യമറിയിച്ചത്.

റേഞ്ച് റോവര്‍ വെലര്‍, ന്യൂയോര്‍ക്ക്, മിലന്‍ എന്നീ സ്ഥലങ്ങളിലേയ്ക്ക് രണ്ട് പേര്‍ക്ക് ട്രിപ്പ് എന്നിവയാണ് സഹാറ സെന്‍റര്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. കൂടാതെ ആഗസ്റ്റ് 26 മുതല്‍ 30 വരെ കുട്ടികള്‍ക്കായി കാര്‍ണിവലും സംഘടിപ്പിക്കുന്നുണ്ട്. മെഗാ മാളില്‍ 20 വാഹനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്‍കുക. ഷാര്‍ജ സിറ്റി സെന്‍റര്‍ ആകട്ടെ കുട്ടികള്‍ക്കായി 50,000 ദിര്‍ഹത്തിന്‍റെ സ്‌കൂള്‍ സ്‌കോളര്‍ഷിപ്പാണ് നല്‍കുക. ദിനം പ്രതിയുള്ള നറുക്കെടുപ്പിലൂടെ ലാപ് ടോപ്പുകളും സമ്മാനമായി നല്‍കുന്നുണ്ട്.

Lets socialize : Share via Whatsapp