കായിക ലോകത്തിന് ആവേശമാകാനൊരുങ്ങി ഖത്തര്‍...ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിര്‍മാണം ദ്രുതഗതിയില്‍

by Sports | 17-08-2018 | 1356 views

ദോഹ; 2022-ലെ ലോകകപ്പ് ഫുട്‌ബോളിന് ഇനിയും നാലു വര്‍ഷത്തിലേറെയുണ്ടെങ്കിലും ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങള്‍ ആകാശത്തേക്കു തലയുയര്‍ത്താന്‍ തുടങ്ങിക്കഴിഞ്ഞു. ലോകകപ്പിനുള്ള ആദ്യ സ്റ്റേഡിയമായ ഖലീഫ രാജ്യാന്തര സ്റ്റേഡിയം നേരത്തേ തന്നെ പൂര്‍ണസജ്ജം. 2017-ലെ അമീര്‍ കപ്പ് ഫൈനലില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയാണ് നവീകരിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയം രാജ്യത്തിനു സമര്‍പ്പിച്ചത്. ലോകകപ്പിനുള്ള മറ്റ് ഏഴു സ്റ്റേഡിയങ്ങളുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ലോകകപ്പെത്തുന്നതിനും വളരെ നേരത്തേ ഒരുങ്ങാനാണ് ഖത്തര്‍ ആഗ്രഹിക്കുന്നത്.

ലോകകപ്പ് സ്റ്റേഡിയങ്ങളും നേരത്തേ സജ്ജമാകും. അല്‍ വക്‌റ, അല്‍ ഖോര്‍ സ്റ്റേഡിയങ്ങളുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാകും. അടുത്ത വര്‍ഷം ആദ്യത്തോടെ ഈ സ്റ്റേഡിയങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന ലോകകപ്പ് സ്റ്റേഡിയങ്ങളിലൂടെ ഒരു യാത്ര.

അല്‍ ബായ്ത്ത് സ്റ്റേഡിയം, അല്‍ ഖോര്‍exclusive malayalam news

സ്റ്റേഡിയത്തിന്‍റെ അറേബ്യന്‍ ടെന്‍റ് മാതൃകയിലുള്ള മേല്‍ക്കൂര രൂപമെടുത്തു കഴിഞ്ഞു. സ്റ്റേഡിയത്തിന്‍റെ ചുറ്റുമുള്ള ഭാഗം മനോഹരമായ ലാന്‍ഡ്‌സ്‌കേപ്പാക്കുന്നതിനുള്ള ജോലി പുരോഗമിക്കുന്നു. മൈതാനം സജ്ജമാകുന്നു. പരിസരത്തെ കൃത്രിമ തടാകങ്ങള്‍, സൗരോര്‍ജ വിളക്കുകള്‍ എന്നിവയും തയ്യാറായി. ഖത്തറില്‍ നെയ്ത്തിന് ഉപയോഗിച്ചിരുന്ന സൂചി, അറബ് ഫാല്‍ക്കന്‍ സ്റ്റാന്‍ഡുകള്‍ എന്നിവയുടെ മാതൃകയിലുള്ളതാണ് ഈ വിളക്കുകാലുകള്‍. 60,000 കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് ഈ സ്റ്റേഡിയത്തിനുള്ളത്.

അല്‍ വക്‌റ സ്റ്റേഡിയം                                                                  exclusive malayalam news

പരമ്പരാഗത ദൗ ബോട്ടുകളെ ഓര്‍മിപ്പിക്കുന്നതാണ് അല്‍ വക്‌റ സ്റ്റേഡിയം. സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂരയുടെ നിര്‍മാണം പുരോഗമിക്കുന്നു. ഖത്തരി കമ്പനിയായ കോസ്റ്റല്‍ ഫാക്ടറിയില്‍ സ്റ്റേഡിയത്തിനുള്ള സീറ്റുകളുടെ നിര്‍മാണവും നടക്കുന്നു. സ്റ്റേഡിയത്തില്‍ വിരിക്കാനുള്ള പുല്ല് സമീപത്തുള്ള ടര്‍ഫ് നഴ്‌സറിയില്‍ വളരുകയാണ്. 40,000 സീറ്റുകളാണ് സ്റ്റേഡിയത്തിലുണ്ടാവുക. സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂരയെ താങ്ങി നിര്‍ത്തുന്ന തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി. മേല്‍ക്കൂര നിര്‍മിക്കാനുള്ള ഉരുക്കും, മുകള്‍ ഭാഗത്തെ സീറ്റുകളും ചൈനയില്‍ നിന്ന് വരുന്നു. 1,250 ടണ്‍ ശേഷി ക്രെയിന്‍ ഉപയോഗിച്ച് ഈ ഉരുക്കു മേല്‍ക്കൂര ഏറെ വൈകാതെ സ്ഥാപിക്കും. ഒരു അപകടം പോലുമില്ലാതെ ഇതിനകം 1.5 കോടി മനുഷ്യ പ്രവൃത്തി മണിക്കൂറുകളാണ് അല്‍ റയ്യാന്‍ സ്റ്റേഡിയം പൂര്‍ത്തിയാക്കിയത്.

അല്‍ തുമാമ സ്റ്റേഡിയംexclusive malaylam news

'ഗഹ്ഫിയ' എന്ന അറബി തൊപ്പിയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടുള്ള രൂപകല്‍പനയാണ് അല്‍ തുമാമ സ്റ്റേഡിയത്തിന്‍റെത്. സ്റ്റേഡിയത്തിനു വേണ്ടി സ്ഥലം സജ്ജമാക്കാനുള്ള ജോലികള്‍ പൂര്‍ത്തിയായി. ഭൂഗര്‍ഭ നിലയിലെ തൂണുകള്‍, ചുമരുകള്‍ എന്നിവ നിര്‍മിക്കുന്ന ജോലി ഇപ്പോള്‍ പുരോഗമിക്കുന്നു. ഖത്തറിലെ ഏറ്റവും പഴക്കം ചെന്ന ആര്‍ക്കിടെക്ചറല്‍, എന്‍ജിനീയറിങ് കണ്‍സല്‍റ്റിങ് സ്ഥാപനമായ അറബ് എന്‍ജിനീയറിങ് ബ്യൂറോയാണ് സ്റ്റേഡിയം രൂപകല്‍പന ചെയ്തിട്ടുള്ളത്.

റാസ് അബു അബൂദ് സ്റ്റേഡിയംexclusive malayalam news

പൂര്‍ണമായും പൊളിച്ചുമാറ്റാന്‍ കഴിയുന്ന കണ്ടെയ്‌നര്‍ സ്റ്റേഡിയമാണ് റാസ് അബു അബൂദില്‍ നിര്‍മിക്കുക. സ്റ്റേഡിയത്തിനു വേണ്ടിയുള്ള സ്ഥലം ഒരുക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുന്നു. സ്റ്റേഡിയത്തിനു തറയൊരുക്കാനായി കോണ്‍ക്രീറ്റിടുന്ന ജോലിയും നടക്കുന്നു. 40,000 പേര്‍ക്ക് ഇരിക്കാനുള്ള സീറ്റുകളാണ് സ്റ്റേഡിയത്തിലുണ്ടാവുക.

ലുസെയ്ല്‍ സ്റ്റേഡിയംexclusive malayalam news

2022 ലോകകപ്പ് ഫുട്‌ബോളിന്‍റെ ഉദ്ഘാടന, ഫൈനല്‍ മല്‍സരങ്ങള്‍ നടക്കുന്ന വേദിയാണ് ലുസെയ്ല്‍. 80,000 കാണികളെ ഉള്‍ക്കൊള്ളും. സ്റ്റേഡിയത്തിന്‍റെ തറ നിര്‍മാണം 50% പൂര്‍ത്തിയായി. തൂണുകളുടെയും തറയുടെയും നിര്‍മാണം പുരോഗമിക്കുന്നു. ഏറ്റവും താഴത്തെ നിലയുടെ നിര്‍മാണം ഏറെ വൈകാതെ പൂര്‍ത്തിയാവും. സ്റ്റേഡിയത്തിന്‍റെ പ്രധാന ചട്ടക്കൂടിന് തറനിരപ്പില്‍ നിന്ന് 80 മീറ്ററോളം ഉയരമുണ്ടാവും.

എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം                                  exclusive malayalam news

സ്റ്റേഡിയത്തിലെ 'വി' ആകൃതിയിലുള്ള 44 തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി. സ്റ്റേഡിയത്തിന്‍റെ കോണ്‍ക്രീറ്റ് ചട്ടക്കൂടും, എടുത്തു മാറ്റാന്‍ കഴിയുന്ന ഉരുക്ക് തട്ടുകളും സജ്ജമായി. 40,000 സീറ്റുകളാണ് സ്റ്റേഡിയത്തിലുള്ളത്. നിര്‍മാണം പൂര്‍ത്തിയായാല്‍ എജ്യുക്കേഷന്‍ സിറ്റിയിലെ കായിക കേന്ദ്രമായി ഈ സ്റ്റേഡിയം മാറും.

Lets socialize : Share via Whatsapp