ലോക സ്‌ക്വാഷ് റാങ്കിങ്ങില്‍ മുന്നേറി ഖത്തരി താരം

by Sports | 03-08-2018 | 1725 views

ദോഹ; ഖത്തരി സ്‌ക്വാഷ് താരം അബ്ദുള്ള അല്‍ തമിമി ലോക സ്‌ക്വാഷ് റാങ്കിങ്ങില്‍ 28ാം സ്ഥാനത്ത്. കഴിഞ്ഞ മാസം മലേഷ്യന്‍ ഓപ്പണ്‍ വിജയത്തോടെയാണ് റാങ്കിങ്ങിലെ ഏറ്റവും മികച്ച സ്ഥാനത്തെത്താന്‍ അബ്ദുള്ള അല്‍ തമിമിക്കു കഴിഞ്ഞത്. പുതിയ സ്‌ക്വാഷ് സീസണ്‍ തുടങ്ങാനുള്ള ഏറ്റവും മികച്ച വഴിയാണ് റാങ്കിങ്ങിലെ മുന്നേറ്റമെന്ന് അബ്ദുള്ള അല്‍ തമിമി പറഞ്ഞു.

ഹോങ്കോക്കിന്‍റെ തീസ് ഫങ് യിപ്പിനെ പരാജയപ്പെടുത്തിയാണ് 23 വയസ്സുകാരനായ അല്‍ തമിമി മലേഷ്യന്‍ ഓപ്പണ്‍ കിരീടം നേടിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച പ്രകടനമാണ് തമിമി കാഴ്ചവച്ചത്. 2012-ല്‍ ലോക സ്‌ക്വാഷ് ഫെഡറേഷന്‍റെ അണ്ടര്‍19 റാങ്കിങ്ങില്‍ അല്‍ തമിമി ഒന്നാമതെത്തിയിരുന്നു.

Lets socialize : Share via Whatsapp