
ദുബായ്: ജമിനി ഗ്രൂപ്പും എസ്. പി. എഫ് റിയാലിറ്റിയുമായി സഹകരിച്ച് ദുബായിലെ റിയാല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തനുണര്‍വേകി 'സ്പ്ലെൻഡോർ' എന്ന ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ്കള്‍ ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകും. ഈ പദ്ധതി ഉപയോക്താക്കൾക്ക് തീർത്തും സഹായകരമായ രീതിയിൽ ഉള്ളതാണ്. നിരവധി ഇൻസ്റ്റാൾമെന്റ് സിസ്റ്റം ഉൾപ്പെടുത്തിക്കൊണ്ടാണ് ആവിഷ്കരിച്ചിട്ടുള്ളത്. 50 ശതമാനം തുക അപ്പാർട്ടുമെന്റ് കൈമാറ്റം നടത്തപ്പെടുന്ന അവസരത്തിലും ബാക്കിയുള്ള തുക തുടർന്നുള്ള അഞ്ച് വർഷ കാലാവധിക്കുള്ളിലുമായി അടച്ചു തീർത്താൽ മതി.
ലളിതമായ വ്യവസ്ഥയിൽ സാധാരണക്കാരായ ഉപയോക്താക്കൾക്ക് തികച്ചും സന്തോഷപ്രദമായ രീതിയിൽ അവതരിപ്പിച്ചിട്ടുള്ള ഈ പദ്ധതി, നിശ്ചിത വരുമാനക്കാരായ ദുബായ് നിവാസികൾക്ക് വലിയ സഹായകരമായിരിക്കും. 3,20,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള 134 റെസിഡൻഷ്യൽ യൂണിറ്റുകൾ ഉൾക്കൊള്ളുന്ന ഈ കെട്ടിടത്തിൽ വിനോദത്തിനും മറ്റുമായുള്ള ആധുനിക സൗകര്യങ്ങളാണ് പ്രത്യേകം ഒരുക്കിയിരിക്കുന്നത്. ഓരോ ഉപഭോക്താവിനും അവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചുള്ള പ്ലാന്‍ തിരഞ്ഞെടുക്കാം എന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.