ബുപ്പ അറേബ്യ ഇനി മുതല്‍ ഇന്‍ഷുറന്‍സിന് സൗദിയില്‍ വിലക്കില്ല

by Business | 29-07-2018 | 882 views

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ ബുപ്പ അറേബ്യക്ക് സ്വകാര്യ ആശുപത്രികളിലും പോളിക്ലിനിക്കുകളിലും വിലക്കില്ല. സൗദി ആരോഗ്യ മന്ത്രലയത്തിന് കീഴില്‍ പ്രവൃത്തിക്കുന്ന ആശുപത്രികളും പോളിക്ലിനിക്കുകളുമായുള്ള കരാര്‍ അവസാനിപ്പിച്ചെന്ന വാര്‍ത്ത തെറ്റിദ്ധരിക്കപ്പെട്ട സാഹചര്യത്തിലാണ് ബുപ്പ അറേബ്യ ട്വിറ്റര്‍ പേജില്‍ ഇക്കാര്യം കുറിച്ചത്.

ബുപ്പയുമായുള്ള കരാര്‍ ആരോഗ്യ മന്ത്രാലയം അവസാനിപ്പിച്ചെന്ന വാര്‍ത്ത കണ്ട് നിരവധി പേരാണ് ക്ലിനിക്കുകളിലേക്കും ആശുപത്രികളിലേക്കും വിളിക്കുക്കുന്നത്. അവധി തീരാത്ത ബുപ്പ കാര്‍ഡുകളുമായി പരിശോധനയ്ക്കും ചികിത്സക്കും എത്തുന്നവര്‍ക്ക് പതിവ് പോലെ അനുവദിക്കപ്പെട്ട സേവനങ്ങള്‍ മുടക്കം വരാതെ നല്‍കുന്നുണ്ടെന്ന് സൗദിയിലെ പ്രമുഖ പോളിക്ലിനിക്ക് ശൃംഖലയായ സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പ് വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. സ്വകാര്യ മേഖലയില്‍ സേവനം നല്‍കുന്നതിന് ബുപ്പ അറേബ്യയുമായി കരാറുള്ള എല്ലാ ക്ലിനിക്കുകളും ആശുപത്രികളും കൃത്യമായി സേവനം നല്‍കി വരുന്നുണ്ട്.

Lets socialize : Share via Whatsapp