അബുദാബി വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഹൂതി വിമതരുടെ വെളിപ്പെടുത്തല്‍

by Abudhabi | 29-07-2018 | 858 views

അബുദാബി: അബുദാബി വിമാനത്താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരവധി ബോംബാക്രമണങ്ങള്‍ നടത്തിയതായി യെമനിലെ ഹൂതി വിമതര്‍. വ്യാഴാഴ്ച വൈകീട്ട് യെമന്‍ ഹൂതി വിമതരുടെ ടി.വി-യായ അല്‍മസിഹയിലൂടെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സമ്മദ് 3 ഡ്രോണ്‍ ഉപയോഗിച്ച് ആക്രമിച്ചെന്നാണ് വിവരം.

എന്നാല്‍, വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിലെ ഒരു വാഹനത്തിനു നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഇത് വ്യോമ ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്നും അബുദാബി വിമനത്താവള അധികൃതര്‍ അറിയിച്ചു. ഷെഡ്യൂള്‍ തെറ്റാതെ തന്നെ വിമാനങ്ങള്‍ വന്നിറങ്ങുകയും തിരിച്ചുപോവുകയും ചെയ്യുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Lets socialize : Share via Whatsapp