ക്ലിക്കോണ്‍ കാര്‍ഫോറുമായി കൈകോര്‍ക്കുന്നു

by Business | 22-08-2017 | 844 views


ദുബായ്: ഇനി ക്ലിക്കോണ്‍ ഉല്‍പ്പന്നങ്ങള്‍ കാര്‍ഫോര്‍ ഔട്ട്‌ലെറ്റുകളിലും. യു.എ.ഇ. യിലെ പ്രമുഖ ഇലക്ട്രോണിക് ആന്‍ഡ്‌ ഹോം
അപ്ലയന്‍സ് വ്യാപാര മേഖലയിലെ മികച്ച ബ്രാന്‍ഡ്‌ ആയ ക്ലിക്കോണ്‍ ലോകത്തിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ്, സൂപ്പര്‍ മാര്‍ക്കറ്റ് റീട്ടെയില്‍ ശൃംഖലകളിലൊന്നായ കാര്‍ഫോറുമായുള്ള വ്യാപാരരംഗത്ത് പുതിയ കൈകോർക്കലിന്നൊരുങ്ങുന്നു. പുതിയ കരാറനുസരിച്ച് ക്ലിക്കോണിന്‍റെ ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങളും മറ്റും കാര്‍ഫോര്‍ ജി.സി.സി. ഔട്ട്‌ലെറ്റുകളിലൂടെ ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനുള്ള തീരുമാനമാണ് നിലവില്‍ വന്നിരിക്കുന്നത്.

Gulf Malayalam news, Gulf malayalees, Dubai Malayalam news, Dubai malayalees,Malayalam Gulf news

ബർ ദുബൈയിലെ ഷിന്‍റക സിറ്റി സെന്‍റർ കാര്‍ഫോര്‍ ഔട്ട്ലെറ്റില്‍ വ്യാഴാഴ്ച കാലത്ത് സംഘടിപ്പിച്ച ‘സ്വിച്ചിങ് ഓണ്‍ ദ ലൈറ്റ്‌സ്’
ചടങ്ങില്‍ ക്ലിക്കോണ്‍ ബിസിനസ് മേധാവി ഫൈസല്‍ അബ്ദുല്‍ കരീം സ്വിച്ചോൺ കർമ്മം നിർവഹിച്ചു. 38 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന കാര്‍ഫോറിന്‍റെ യു.എ.ഇ ഔട്ട്‌ലെറ്റുകള്‍ മാജിദ് അല്‍ ഫുത്തൈം കമ്പനിക്ക് കീഴിലാണ് പ്രവര്‍ത്തി ക്കുന്നത്. പുതിയ കരാറോടെ ക്ലിക്കോണ്‍ ഇലക്ട്രോണിക് മേഖലയിൽത്തന്നെ ഒരു പുതിയ തലത്തിലേക്കാണ് ചുവടുവെയ്ക്കുന്നത്. ലോക
ബ്രാൻഡായ കാര്‍ഫോറുമായുള്ള ബന്ധം ക്ലിക്കോണിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അഭിപ്രായപ്പെട്ടു.

Lets socialize : Share via Whatsapp