ദുബായ് മാളിനകത്തെ എല്ലാ കാര്യങ്ങളും ഇനി വിരല്‍ത്തുമ്പില്‍

by Business | 22-08-2017 | 873 views

ദുബായ്: ദുബായ് മാളിനായ്‌ പുതിയ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍. മാളിനകത്തെ എല്ലാ കര്യങ്ങളും വിരൽത്തുമ്പിലെത്തുന്ന ഈ സാങ്കേതിക വിദ്യ സുതാര്യതയോടെ ഉപയോഗിക്കുക മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട വ്യാപാരികളെ എളുപ്പം കണ്ടെത്താനും സാധിക്കുന്നു. കൂടാതെ പുതുതായി ആരംഭിച്ച ദുബായ് ക്രീക്ക് ടവര്‍ മാതൃക ഉള്‍പ്പെടെ 1200 സ്റ്റോറുകള്‍ 200 എഫ് ആന്‍ഡ് ബി ഔട്ട്‌ലെറ്റുകള്‍, വിനോദകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള ഇടങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നു.

Gulf Malayalam news, Gulf malayalees, Dubai Malayalam news, Dubai malayalees,Malayalam Gulf news

സന്ദർശകർക്ക് വളരെ ലളിതമായി മാളിലേക്കുള്ള വഴി കാണിക്കാൻ സഹായിക്കുന്ന ഈ ആപ്പ് ഇതിനകം തന്നെ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. സന്ദർശകർക്ക് നൂതന ഡിജിറ്റൽ ടെക്‌നോളജി പരിചയപ്പെടുത്തുന്നതിനോടൊപ്പം തന്നെ വൈ -ഫൈ കൂടാതെ, വിപുലമായ ഡിജിറ്റല്‍ വിദ്യ ഉപയോഗിച്ച് യാത്ര ആനന്ദകരമാക്കുകയാണ് ഈ ആപ്ലിക്കേഷന്‍ ലക്ഷ്യമിടുന്നത്.ഏതെങ്കിലും പ്രൊമോഷനുകളോ അല്ലെങ്കില്‍ ഇവന്‍റുകളോ തത്സമയം അറിയാനും അവയ്ക്ക് വേണ്ടുന്ന ടിക്കറ്റുകളും മറ്റും ബുക്ക് ചെയ്യാനും ഈ ആപ്പ് ഉപയോഗിക്കാം.

ഐ.ഒ. എസ്, ആന്‍ഡ്രോയ്ഡ് എന്നിവയില്‍ ഈ ആപ്പ് ലഭ്യമാണ്. ഇപ്പോള്‍ ദൃശ്യങ്ങള്‍ വഴി16 എല്‍.ഇ.ഡി. സ്‌ക്രീനുകളുടെ സഹായത്തോടെയാണ് മാള്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇനി ഇവയെല്ലാം ദുബായ് മാളിനുവേണ്ടിയുള്ള സൗജന്യ ആപ്പ് വഴി സാധ്യമാകും.

Lets socialize : Share via Whatsapp