
മക്ക: മക്കയിലെ ഹോട്ടലില്‍ വന്‍തീപിടുത്തം. ഹജ്ജ് നിര്‍വഹിക്കാനെത്തിയ തീര്‍ഥാടകര്‍ താമസിച്ചിരുന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. 15 നിലകളുള്ള കെട്ടിടത്തിന്റെ 8-ാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുടര്‍ന്ന് ഹോട്ടലില്‍ ഉണ്ടായിരുന്ന ആയിരത്തിലധികം തീര്‍ഥാടകരെ ഒഴിപ്പിച്ചു. യെമന്‍, തുര്‍ക്കി, എന്നിവിടങ്ങളില്‍ നിന്നുമുള്ള തീര്‍ഥാടകരാണ് ഹോട്ടലിലെ എട്ടാം നിലയിലെ ഭൂരിഭാഗം മുറികളിലും താമസിച്ചിരുന്നത്. എയര്‍കണ്ടീഷനില്‍ നിന്നും തീ പടര്‍ന്നാണ് അപകടമുണ്ടായതെന്ന് പ്രാഥമിക അന്വേഷണങ്ങള്‍ നല്കുന്ന സൂചന. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.