ഇത്തവണത്തെ ഏഷ്യാകപ്പ് മത്സരങ്ങള്‍ അബുദാബിയില്‍...ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും

by Sports | 26-07-2018 | 1632 views

ദുബായ്; ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഏറ്റുമുട്ടുന്നു. സെപ്റ്റംബര്‍ 15-ന് ദുബായിലും അബുദാബിയിലുമായി അരങ്ങേറുന്ന ഏഷ്യാകപ്പിലാണ് ഇരു ടീമുകകളും ഏറ്റുമുട്ടുക. ഇന്‍റര്‍നഷണല്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 28-ന് ദുബായിലാണ് ഫൈനല്‍. ദുബായ് സ്‌പോര്‍ട്‌സ് സിറ്റിയിലും അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലുമാണ് ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ്.

നേരത്തെ ഏഷ്യാ കപ്പ് ഇന്ത്യയില്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, പാക്കിസ്ഥാനും ഇന്ത്യയുമായുള്ള ബന്ധം നല്ല നിലയിലല്ല തുടരുന്നത് എന്നതിനാല്‍ അവസരം യുഎഇ-ക്ക് ലഭിക്കുകയായിരുന്നു. യുഎഇ-യില്‍ വലിയൊരു ശതമാനം വിദേശികള്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളുമായതിനാല്‍ ഇരുടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അത് അവിസ്മരണീയമായ മണിക്കൂറുകള്‍ സമ്മാനിക്കും. ഷാര്‍ജ കപ്പ് മുതല്‍ അതു കണ്ടു തുടങ്ങി. പിന്നീടും ഒട്ടേറെ തവണ ഇരു ടീമുകളും കൊമ്പുകോര്‍ത്തു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം 2008-ല്‍ മുംബൈ ആക്രമണത്തെ തുടര്‍ന്ന് അവസാനിപ്പിച്ചതാണ്. എന്നാല്‍ ലോക കപ്പിലും ചാംപ്യന്‍സ് ട്രോഫി പോലുള്ള രാജ്യാന്തര മത്സരങ്ങളിലും ഇരു ടീമുകളും ഏറ്റുമുട്ടാറുണ്ട്. പാക്കിസ്ഥാന്‍റെ ഹോം ഗ്രൗണ്ടാണ് യുഎഇ. സെപ്റ്റംബര്‍ 15-ന് ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തോടെയാണ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള ഏകദിന ടൂര്‍ണമെന്‍റ് ആരംഭിക്കുക.

മത്സരക്രമം:

സെപ്റ്റംബര്‍ 15-ന് ബംഗ്ലാദേശ്-ശ്രീലങ്ക (ദുബായ് സ്‌പോര്‍ട്‌സ് സ്റ്റേഡിയം)
16-ന് പാക്കിസ്ഥാന്‍-ക്വാളിഫൈയര്‍ (ദുബായ്)
17-ന് ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ (അബുദാബി)
18-ന് ഇന്ത്യ-ക്വാളിഫൈയര്‍ (ദുബായ്)
19-ന് ഇന്ത്യ-പാക്കിസ്ഥാന്‍(ദുബായ്)
20-ന് ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന്‍ (അബുദാബി) സൂപ്പര്‍ ഫോര്‍:

സെപ്റ്റംബര്‍ 21-ന് ഗ്രൂപ്പ് എ ജേതാവ്-ഗ്രൂപ്പ് ബി റണ്ണര്‍ അപ് (ദുബായ്)

23-ന് ഗ്രൂപ്പ് ബി ജേതാവ്-ഗ്രൂപ്പ് എ റണ്ണര്‍ അപ് (അബുദാബി)
23-ന് ഗ്രൂപ്പ് എ ജേതാവ്-ഗ്രൂപ്പ് ബി ജേതാവ് (ദുബായ്)
26-ന് ഗ്രൂപ്പ് എ റണ്ണര്‍ അപ്- ഗ്രൂപ്പ് ബി റണ്ണര്‍ അപ് (അബുദാബി)

ഫൈനല്‍ : 28-ന് ദുബൈയില്‍

Lets socialize : Share via Whatsapp