ഒമാനില്‍ വാഹനാപകടം : മലയാളിയടക്കം മൂന്നു പേര്‍ മരണപ്പെട്ടു

by International | 21-08-2017 | 803 views

ഒമാന്‍ : മസ്കറ്റില്‍ നിന്നും ഏകദേശം അഞ്ഞൂറ് കിലോമീറ്റര്‍ അകലെ ഹൈമയ്ക്കടുത്ത് ഇന്ന് രാവിലെ ഒരു കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തൃശൂര്‍ സ്വദേശിയടക്കം മൂന്നു പേര്‍ മരണപ്പെട്ടു. പാകിസ്താന്‍ സ്വദേശികളാണ് മറ്റ് രണ്ടു പേര്‍.

മസ്കറ്റിനടുത്ത  വാദി കബീറില്‍ അലുമിനിയം ഇന്‍സ്റ്റലേഷന്‍ സ്ഥാപനം നടത്തി വരികയായിരുന്ന പ്രദീപും സഹപ്രവര്‍ത്തകരും ജോലി ആവശ്യാര്‍ത്ഥം പോകവേയാണ് അപകടമുണ്ടായത്.

Lets socialize : Share via Whatsapp