യുഎഇ ഫുട്‌ബോള്‍ താരം വാഹനാപകടത്തില്‍ മരിച്ചു...

by Sports | 22-07-2018 | 1409 views

അബുദാബി; അല്‍-ദഫ്‌റയിലുണ്ടായ വാഹനാപകടത്തില്‍ യുഎഇ-യിലെ ഫുട്‌ബോള്‍ താരം മരിച്ചു. അല്‍-ദഫ്‌റ ഫുട്‌ബോള്‍ ക്ലബിലെ ഡിഫന്‍ഡറായ മുഹമ്മദ് അബ്ദുള്ള അല്‍ഹമ്മാദിയാണ് (23) മരിച്ചത്. മുന്‍ അല്‍-ജസീറ ഫുട്‌ബോള്‍ ക്ലബ് കളിക്കാരനായിരുന്നു. ഇയ്യിടെയാണ് അല്‍-ദഫ്‌റ ക്ലബിലേക്ക് മാറിയത്.

2014 മുതല്‍ 2017 വരെ നടന്ന യുഎഇ അറേബ്യന്‍ ഗള്‍ഫ് ലീഗിലും മുഹമ്മദ് അബ്ദുള്ള അല്‍ഹമ്മാദി സജീവ സാന്നിധ്യമായിരുന്നു. കരിയറില്‍ ആറ് സുപ്രധാന ഗോളുകളും നേടിയിട്ടുണ്ട്. മുഹമ്മദ് അബ്ദുള്ള അല്‍ഹമ്മാദിയുടെ അകാല വിയോഗം യുഎഇ-യിലെ ഫുട്‌ബോള്‍ പ്രേമികളെ ദുഃഖത്തിലാഴ്ത്തി. യുഎഇ ഫുട്‌ബോളിന് കനത്ത നഷ്ടമാണ് മുഹമ്മദ് അബ്ദുള്ളയുടെ നിര്യാണമെന്ന് ഇരു ക്ലബുകളും അനുശോചിച്ചു.

Lets socialize : Share via Whatsapp