ഹാക്കര്‍മാര്‍ക്ക് എതിരെയുള്ള ചിപ്പുമായി അബുദാബി ന്യുയോര്‍ക്ക് സര്‍വ്വകലാശാല  

by Abudhabi | 21-08-2017 | 878 views

അബുദാബി : കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളെ സൈബര്‍ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി അബുദാബിയില്‍ പുതിയ സംവിധാനം ഒരുങ്ങിക്കഴിഞ്ഞു. അബുദാബിയുടെ ഡിസൈന്‍ ഫോര്‍ എക്സലന്‍സ് ലാബില്‍, ഉപകരണങ്ങളെ സംരക്ഷിക്കുന്ന ചിപ്പ്, ന്യുയോര്‍ക്ക് സര്‍വ്വകലാശാല വികസിപ്പിച്ചു. ഈ ചിപ്പ്  സോഫ്റ്റ്‌ വെയറിലോ, ഉപകരണത്തിലോ സ്ഥാപിക്കാമെന്ന് ഡിസൈന്‍ ഫോര്‍ എക്സലന്‍സ് ലാബ് മേധാവി ഒസ്ഗുര്‍ സിനാനോഗ്ലു വ്യക്തമാക്കി.

എല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളും അവിശ്വസനീയമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ സംവിധാനം, ഗണിത സുരക്ഷാ നിര്‍വചനവും സുരക്ഷാ തെളിവുകള്‍ ഉള്ളതും, യഥാര്‍ത്ഥ ചിപ്പില്‍ ലഭ്യമാകുന്നതുമായ ആദ്യ സംവിധാനമാണ്.

രഹസ്യ ബൈനറി കോഡ് മെമ്മറിയില്‍ ലോഡ് ചെയ്‌താല്‍ മാത്രമേ ചിപ്പ് തുറക്കാനും പ്രവര്‍ത്തിപ്പിക്കാനും സാധിക്കൂ. ഈ കോഡിന്‍റെ അസാന്നിധ്യത്തില്‍ മൈക്രോപ്രോസസ് യൂണിറ്റിലെ പ്രോഗ്രാം ഉപകരണത്തിന്‍റെ മെമ്മറിയില്‍ ലോഡിംഗ് സാധ്യമല്ലെന്നും ഒസ്ഗുര്‍ കൂട്ടിച്ചേര്‍ത്തു.  

 

 

Lets socialize : Share via Whatsapp