ഒമാനില്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുത്തില്ലെങ്കില്‍ ശിക്ഷ

by International | 19-07-2018 | 509 views

മസ്‌കറ്റ്: കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുത്തില്ലെങ്കില്‍ ഒമാനില്‍ തടവും പിഴയും. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് ആവശ്യമായ കുത്തിവെപ്പ് എടുക്കുന്നതില്‍ വീഴ്ച വരുത്തുന്ന രക്ഷിതാക്കള്‍ക്ക് മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ലഭിക്കും.

ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ മുഴുവന്‍ ആശുപത്രികളിലും കുത്തിവെപ്പിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. മന്ത്രാലയം അംഗീകാരം നല്‍കിയ സ്വകാര്യ ആശുപത്രികളില്‍ നിന്ന് കുത്തിവെപ്പെടുക്കാവുന്നതാണ്. നിശ്ചിത കാലപരിധിക്കുള്ളില്‍ കുത്തിവെപ്പ് നടത്തണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം രക്ഷിതാക്കള്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയമാകേണ്ടി വരും.

 

Lets socialize : Share via Whatsapp