ആകാശ ലോകവും കീഴടക്കാന്‍ സൗദി വനിതകള്‍...വനിതകള്‍ക്കായി പൈലറ്റ് പരിശീലനവും ആരംഭിക്കുന്നു

by International | 19-07-2018 | 487 views


ജിദ്ദ: സൗദിയില്‍ വനിതകള്‍ക്ക് പുതിയതായി പൈലറ്റ് പരിശീലനവും ആരംഭിക്കുന്നു. വൈമാനിക പരിശീലന രംഗത്തെ ലോകോത്തര സ്ഥാപനങ്ങളിലൊന്നായ ഓക്‌സ്‌ഫോഡ് ഏവിയേഷന്‍ അക്കാഡമിയാണ് സൗദിയില്‍ വനിതകള്‍ക്കായി വാതില്‍ തുറക്കുന്നത്. ദമ്മാമിലെ പുതിയ ശാഖയില്‍ സെപ്റ്റംബര്‍ മുതല്‍ ക്ലാസ് തുടങ്ങും.exclusive malayalam news

മൂന്നുവര്‍ഷത്തെ പാഠ്യ, പ്രവൃത്തി പരിശീലനമാണ് വിദ്യാര്‍ഥികള്‍ക്ക് ഇവിടെ നിന്ന് ലഭിക്കുകയെന്ന് അക്കാഡമി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉസ്മാന്‍ അല്‍ മുതൈരി പറഞ്ഞു. ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോഡ് ആസ്ഥാനമായ അക്കാഡമി 1961-ലാണ് സ്ഥാപിതമായത്. സൗദി നാഷനല്‍ കമ്പനി ഓഫ് ഏവിയേഷന്‍റെ നിയന്ത്രണത്തിലാണ് ദമ്മാമിലെ അക്കാഡമിയുടെ പ്രവര്‍ത്തനം. ഓരോ വര്‍ഷവും 400 കേഡറ്റുകളാണ് ഇവിടെ പരിശീലിപ്പിക്കപ്പെടുന്നത്.

 

Lets socialize : Share via Whatsapp