ലുലു ഗ്രൂപ്പിന്‍റെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഇനി റിയാദില്‍

by Business | 18-07-2018 | 942 views

റിയാദ്; ലുലു ഗ്രൂപ്പിന്‍റെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഇന്നു റിയാദില്‍ ആരംഭിക്കും. ഗ്രൂപ്പിന്‍റെ നൂറ്റന്‍പതാമത്തെയും സൗദിയിലെ പതിമൂന്നാമത്തെയും ശാഖയാണിത്. യര്‍മൂകിലെ അത്യഫ് മാളില്‍ സജ്ജമാക്കിയ ഹൈപ്പര്‍ മാര്‍ക്കറ്റിന് 2,20,000 ചതുരശ്ര അടിയിലേറെ വിസ്തീര്‍ണമുണ്ട്.

ഗ്രൂപ്പിന്‍റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ല് പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ ലുലുവിന്‍റെ സാന്നിധ്യം ഒന്നുകൂടി ശക്തമാവുകയാണ്. യുഎഇ, സൗദി അറേബ്യ അടക്കം മധ്യപൂര്‍വദേശത്തെ പത്തു രാജ്യങ്ങള്‍ക്കു പുറമേ ഇന്ത്യ, ഇന്തൊനീഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലും ലുലു ശൃംഖലകളുണ്ട്. രണ്ടു മാസത്തിനകം തബൂക്ക്, ദമാം എന്നിവിടങ്ങളില്‍ രണ്ടു ശാഖകള്‍കൂടി തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു.

Lets socialize : Share via Whatsapp