യു.എ.ഇ വാറ്റ് : സെപ്റ്റംബര്‍ 15 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും

by Business | 17-08-2017 | 930 views

അബുദാബി : യു.എ.ഇ ബിസിനസ്സ് രംഗം അന്താരാഷ്‌ട്ര നിലവാരത്തിലേയ്ക്ക് എത്തിക്കുന്നതിനുള്ള സമഗ്ര സംവിധാനം ഒരുക്കുന്നതിന്‍റെ ഭാഗമായി, യു.എ.ഇ. യില്‍ മൂല്യവര്‍ദ്ധിത നികുതിയുടെ (വാറ്റ്) രജിസ്ട്രേഷന്‍ ആരംഭിക്കുന്നു. 2017 സെപ്റ്റംബര്‍ 15 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണപരമായ കാര്യങ്ങള്‍ നടന്നു കഴിഞ്ഞതായും ഫെഡറല്‍ ടാക്സ് അതോറിറ്റി (എഫ്.ടി.എ) ഡയരക്ടര്‍ ജനറല്‍ ഖാലിദ് അലി അല്‍ ബുസ്താനി അറിയിച്ചു.

ഓഗസ്റ്റ്‌ രണ്ടാം പകുതിയോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന വെബ്സൈറ്റ് ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതലാണ്‌ അഞ്ചു ശതമാനം വാറ്റ് ഈടാക്കിത്തുടങ്ങുക. പുകയില, പുകയില ഉത്പന്നങ്ങള്‍, ഊര്‍ജ്ജദായക പാനീയങ്ങള്‍ എന്നിവയ്ക്ക് 100 ശതമാനവും, പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ക്ക് 50 ശതമാനം എക്സൈസ് നികുതിയുമാണ് ഈടാക്കുക. ലോകോത്തര നികുതി സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 3,75,000 ദിര്‍ഹം വാര്‍ഷിക വരുമാനമുള്ള എല്ലാ കമ്പനികളും നിര്‍ബന്ധമായും വാറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

  

Lets socialize : Share via Whatsapp