യുഎഇ-യില്‍ ഇല്ലാത്ത മന്ത്രാലയത്തിന്‍റെ പേരില്‍ വാട്‌സാപ്പുകളില്‍ വ്യാജ സന്ദേശം...

by General | 11-07-2018 | 637 views

ദുബൈ: ഇല്ലാത്ത മന്ത്രാലയത്തിന്‍റെ പേരില്‍ വാട്ട്സ ആപ്പ് ഗ്രൂപ്പുകളില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു. യു എ ഇയില്‍ അന്തരീക്ഷ താപനില 47 മുതല്‍ 50 വരെ എത്തുമെന്ന് പറയുന്ന സന്ദേശത്തില്‍ ജനങ്ങള്‍ എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. സിവില്‍ ഡിഫന്‍സ് കമാന്‍ഡ് മിനിസ്ട്രി ഓഫ് ഹെല്‍ത്ത് മിനിസ്ട്രി ഓഫ് എന്‍വയണ്‍മെന്‍റ് മന്ത്രാലയത്തിന്‍റെ പേരിലാണ് ഈ സന്ദേശം. എന്നാല്‍ ഈ പേരില്‍ ഒരു മന്ത്രാലയമില്ലെന്ന് ഖലീജ് ടൈംസ് റിപോര്‍ട്ടില്‍ പറയുന്നു.exclusive malayalam news

വേനല്‍ക്കാലങ്ങളില്‍ പ്രചരിക്കുന്ന അന്ധവിശ്വാസങ്ങളും വ്യാജ അറിവുകളും ഉള്‍പ്പെട്ടതാണ് ഇപ്പോള്‍ പ്രചരിക്കുന്ന സന്ദേശം. വേനല്‍ക്കാലത്ത് കാറുകളുടെ ഇന്ധന ടാങ്കുകള്‍ പരമാവധി നിറയ്ക്കരുതെന്ന് സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ചൂടുകാലത്തെ ഏത് സമ്മര്‍ദ്ദത്തേയും അതിജീവിക്കുന്ന വിധത്തിലാണ് ഇന്ധനടാങ്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഖലീജ് ടൈംസ് പറയുന്നു.

കാറിനുള്ളില്‍ വാട്ടര്‍ ബോട്ടില്‍ വെയ്ക്കരുതെന്നും ഈ സന്ദേശത്തിലുണ്ട്. കാറിനുള്ളിലേയ്ക്ക് എത്തുന്ന വെയിലില്‍ ബോട്ടിലിലെ വെള്ളം പ്രകാശത്തേയും ചൂടിനേയും ഒരു രേഖയില്‍ കേന്ദ്രീകരിച്ച് തീയുണ്ടാക്കുമെന്ന രസകരമായ വാദങ്ങളാണ് ഇതിലുള്ളത്. എന്നാല്‍ ഈ വാദം പലരും പൊളിച്ചടുക്കിയ ഒന്നാണ്. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും അതിനാല്‍ ആരും വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും റിപോര്‍ട്ട് ആവശ്യപ്പെടുന്നു.

Lets socialize : Share via Whatsapp