ദുബായില്‍ മാന്വല്‍ ഗിയര്‍ ലൈസന്‍സ് നേടാന്‍ ഒക്ടോബര്‍ മുതല്‍ അവസരം

by Travel | 17-08-2017 | 978 views

ദുബായ് : മാന്വല്‍ ഗിയര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട് . ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് ഓട്ടോ ലൈസന്‍സ് ഉള്ളവര്‍ക്ക് മാന്വല്‍ ആക്കി മാറ്റാന്‍  ദുബായ് ആര്‍. ടി. എ അവസരം ഒരുക്കുന്നു . വരുന്ന ഒക്ടോബര്‍  മുതല്‍ ഈ സൗകര്യം നിലവില്‍ വരും . ഇതിനു ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക പരീക്ഷ പാസ്സാകേണ്ടതുണ്ട് . മാന്വല്‍ ഗിയര്‍ ഉപയോഗിക്കുന്നതിലെ കഴിവായിരിക്കും നോക്കുന്നത്. ഇതിനായി പ്രത്യേക ക്ലാസ്സുകള്‍ ഒന്നും ഉണ്ടായിരിക്കില്ല . ആദ്യ തവണ പരീക്ഷ പാസ്സാകാന്‍ കഴിയാത്തവര്‍ക്ക് പിന്നീടും അവസരം ലഭിക്കുന്നതായിരിക്കും.

 

Lets socialize : Share via Whatsapp