ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും മികച്ച പ്രകടനം...സൗദി ടീമിന്‍റെ പരിശീലകനായി ആന്‍റോണിയോ പിസ്സി തുടരും

by Sports | 27-06-2018 | 1208 views

സൗദി അറേബ്യ: ലോകകപ്പിലെ മികച്ച പ്രകടനം പരിഗണിച്ച് പരിശീലകനായ അന്‍റോണിയോ പിസ്സിയെ പുറത്താക്കേണ്ട എന്ന് സൗദി അറേബ്യ തീരുമാനിച്ചു. തുടക്കത്തില്‍ റഷ്യയോട് പതറിയെങ്കിലും പിന്നീട് മികച്ച പ്രകടനമായിരുന്നു സൗദി അറേബ്യ കാഴ്ചവെച്ചത്. ഉറുഗ്വേയോട് ഒരു ഗോളിന് മാത്രം തോറ്റ സൗദി അവസാന മത്സരത്തില്‍ ഈജിപ്തിനെ പരാജയപ്പെടുത്തുകയും ചെയ്തു. 1994-ന് ശേഷം സൗദിയുടെ ലോകകപ്പിലെ ആദ്യ ജയമായിരുന്നു ഇത്.

2029 അവസാനം വരെ പിസ്സിയെ തുടരാന്‍ അനുവദിക്കാനാണ് ഇപ്പോള്‍ സൗദിയുടെ തീരുമാനം. മാസങ്ങള്‍ മാത്രം ബാക്കിയുള്ള ഏഷ്യ കപ്പിലെ പ്രകടനം വിലയിരുത്തിയാകും ബാക്കി നടപടികള്‍. മുമ്പ് ചിലിയെയും വലന്‍സിയയെയും പരിശീലിപ്പിച്ചിട്ടുള്ള പിസ്സി കഴിഞ്ഞ വര്‍ഷമാണ് സൗദിയുടെ ചുമതല ഏറ്റെടുത്തത്.

 

Lets socialize : Share via Whatsapp