നാണക്കേടിനെ മറികടക്കാന്‍ സൗദി അറേബ്യ ഈജിപ്തുമായി ഇന്ന് പോരിനിറങ്ങും....

by Sports | 25-06-2018 | 1207 views

ഗ്രൂപ്പ് എ-യില്‍ മത്സരിച്ച രണ്ടിലും പരാജയം നേരിട്ട സൗദി അറേബ്യയും ഈജിപ്തും ഇന്ന് വീണ്ടു കളിക്കളത്തിലേക്ക് ഇറങ്ങുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു വിജയം എങ്കിലും മാനം കാക്കാന്‍ ആയിരിക്കും ഇരു ടീമുകളുടെയും ലക്ഷ്യം. ഇന്ത്യന്‍ സമയം വൈകുന്നേരം 7.30-ന് ആണ് മത്സരം നടക്കുക.

തുടര്‍ച്ചയായ നാലാം ഘട്ടത്തിലും ഗ്രൂപ്പിലെ നാലാം സ്ഥാനക്കാരായി പുറത്തു പോവുന്നു എന്ന നാണക്കേട് ഒഴിവാക്കാന്‍ ആകും സൗദി അറേബ്യ ശ്രമിക്കുക. 1994-നു ശേഷം ഒരു ലോകകപ്പിലും ഒരു വിജയം പോലും സ്വന്തമാക്കാനാവാത്ത സൗദി അറേബ്യക്ക് മുന്നില്‍ ഈജിപ്ത് കടുത്ത വെല്ലുവിളി ഉയര്‍ത്തും എന്നുറപ്പാണ്. അലി അല്‍ ബുലായ്ഹി, ഒമര്‍ ഹവാസി, മന്‍സൂര്‍ അല്‍ ഹര്‍ബി എന്നിവര്‍ പരിക്ക് മൂലം കളിക്കില്ല എന്നത് സൗദിക്ക് തിരിച്ചടിയാണ്.

വലിയ പ്രതീക്ഷകളോടെ എത്തിയ ഈജിപ്ത് കാര്യമായി ഒന്നും ചെയ്യാതെയാണ് ലോകകപ്പില്‍ നിന്നും പുറത്താവുന്നത്. ആദ്യ മത്സരത്തില്‍ മുഹമ്മദ് സലാ പുറത്തിരുന്നപ്പോള്‍ ഉറുഗ്വേയോട് പരാജയം രുചിച്ച ഈജിപ്ത് സലാ ഇറങ്ങിയ രണ്ടാം മത്സരത്തില്‍ റഷ്യയോടും കനത്ത തോല്‍വി വഴങ്ങി. വെറ്ററന്‍ താരം ഇസാം അല്‍ ഹദ്രിക്ക് ഇറങ്ങാന്‍ ഈജിപ്ത് അവസരം ഒരുക്കും എന്നാണ് കരുതുന്നത്.

Lets socialize : Share via Whatsapp