ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനം എ 380 ഇനി ഒമാന് സ്വന്തം

by Travel | 23-06-2018 | 664 views

മസ്‌കറ്റ്: ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എ 380 എയര്‍ബസ് വിമാനം ഒമാനിലെത്തുന്നു. 853 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സിന്‍റെ വിമാനം ജൂലൈ ഒന്നിനാണ് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുക.

ഒമാനിലേക്ക് സര്‍വീസ് ആരംഭിച്ചതിന്‍റെ 25-ാം വാര്‍ഷികത്തിന്‍റെ ഭാഗമായാണ് എ 380 എയര്‍ബസ് വിമാനം മസ്‌കറ്റിലേക്ക് എത്തുന്നത് എന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ജൂലൈ ഒന്നിന് രാവിലെ 8.25-ന് ദുബായില്‍ നിന്ന് പുറപ്പെട്ട് 9.35-ന് മസ്‌കറ്റിലെത്തും. തിരിച്ച് 12.05-ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1.10-ന് ദുബായില്‍ എത്തും.

മൊത്തം 400 കിലോമീറ്ററാണ് സഞ്ചരിക്കുന്നത്. എ 380 ഇതുവരെ സഞ്ചരിച്ചതില്‍ ഏറ്റവും കുറഞ്ഞ ദൂരങ്ങളില്‍ ഒന്നാണ് മസ്‌കറ്റിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 1993-ലാണ് എമിറേറ്റ്സ് മസ്‌കറ്റിലേക്ക് ആദ്യ സര്‍വീസ് ആരംഭിച്ചത്. ഇതുവരെ 4.3 ദശലക്ഷം യാത്രക്കാരാണ് ഒമാനില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ സഞ്ചരിച്ചിട്ടുള്ളത്.

Lets socialize : Share via Whatsapp