റസ്റ്റോറന്‍റില്‍ നിന്നും ശബ്ദശല്യം...യുവതിയുടെ പരാതിയില്‍ നേരിട്ടിടപെട്ട് ഷാര്‍ജ ഭരണാധികാരി

by Sharjah | 23-06-2018 | 1338 views

ഷാര്‍ജ: സമീപത്തെ റെസ്റ്റോറന്‍റില്‍ നിന്നും ശബ്ദമുയരുന്നുവെന്ന പരാതിയുമായി യുവതി. ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ ഫോണില്‍ വിളിച്ചായിരുന്നു യുവതി പരാതി പറഞ്ഞത്. അല്‍ ഖാന്‍ ഏരിയയിലാണ് റെസ്റ്റോറന്‍റ് സ്ഥിതി ചെയ്യുന്നത്. ഫാമിലി ഫ്രണ്ട്ലി എമിറേറ്റാണ് ഷാര്‍ജയെന്നും അതങ്ങനെ തന്നെ തുടരുമെന്നും ഭരണാധികാരി പറഞ്ഞു. മേലില്‍ റെസ്റ്റോറന്‍റിന്‍റെ ഭാഗത്തുനിന്ന് ശല്യമുണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ഭരണാധികാരിയുടെ ഉത്തരവ് പ്രകാരം ഷാര്‍ജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയും വിഷയത്തില്‍ ഇടപെട്ടു. വിഷയം ഉടനെ പരിഹരിണമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റിയോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ഉടനെ തന്നെ ഷാര്‍ജ മുനിസിപ്പല്‍ ഡയറക്ടര്‍ ജനറല്‍ താബെറ്റ് സലീം അല്‍ തരിഫി റെസ്റ്റോറന്‍റ് ഉടമയെ സമീപിച്ച് പരിഹാര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Lets socialize : Share via Whatsapp