കബഡിക്ക് പ്രതീക്ഷയോടെ ഇന്ത്യന്‍ ടീം ദുബായിലേക്ക്

by Sports | 22-06-2018 | 817 views

ദുബായ്: ദുബായില്‍ ആദ്യമായി അരങ്ങേറുന്ന മാസ്റ്റേര്‍സ് കബഡി ടൂര്‍ണമെന്‍റില്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ എത്തിയിരിക്കുന്നത്. ഇവിടെ ജേതാക്കളാകുമെന്ന ആത്മവിശ്വാസത്തിലാണ് ടീം നായകന്‍ അജയ് താക്കൂറും പരിശീലകന്‍ എല്‍. ശ്രീനിവാസ് റെഡ്ഢിയും.

ഇന്ത്യയില്‍ കബഡി ലീഗ് ആരംഭിച്ചതോടെ കളിയുടെ വസന്തകാലമായിയെന്ന് ഇരുവരും വിശ്വസിക്കുന്നു. മാത്രമല്ല വിദേശത്തും കബഡി ഏറെ ജനപ്രിയമായെന്ന് അദ്ദേഹം പറയുന്നു. മികച്ച കളിക്കാര്‍ക്ക് വലിയ തുകയാണ് ഓരോ ലേലത്തിലും ലഭിക്കുന്നതെന്ന് കബഡിയുടെ ജനപ്രീതി തെളിയിക്കുന്നതാണെന്ന് ഇരുവരും പറയുന്നു. ടെലിവിഷന്‍ ചാനലുകളിലെ സംപ്രേഷണങ്ങളും വലിയ പ്രചോദനമാവുകയാണ്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന കബഡി ഇപ്പോള്‍ നഗരത്തിലെയും പ്രിയപ്പെട്ട കായിക ഇനമായി മാറിയെന്ന് അജയ് താക്കൂര്‍ വിശദീകരിക്കുന്നു.

റിഷാങ്ക് പവെഡിഗ, മോണു ഗോയത്, രാഹുല്‍ ചൗധരി, ഗിരീഷ് ഇറാനക്, സന്ദീപ് നര്‍വാല്‍, പ്രദീപ് നര്‍വാല്‍, ദീപക് ഹുഡ, മഞ്ജു ഛില്ലാര്‍, മോഹിത് ഛില്ലാര്‍, സുരേന്ദര്‍ നദ, രോഹിത് കുമാര്‍, രാജുലാല്‍ ചൗധരി, സുര്‍ജിത് എന്നിവരാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍. ഇന്ത്യയുടെ വിവിധ ടീമുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരാണ് ദുബായില്‍ കളിക്കുന്നത്.

Lets socialize : Share via Whatsapp