റഷ്യന്‍ ലോകകപ്പ് ഫൈനലില്‍ സുരക്ഷയൊരുക്കാന്‍ ഖത്തര്‍ പൊലീസും

by Sports | 21-06-2018 | 754 views

റഷ്യന്‍ ലോകകപ്പ് ഫൈനലില്‍ സുരക്ഷയൊരുക്കാന്‍ ഖത്തര്‍ പൊലീസും. ഖത്തറിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് റഷ്യയില്‍ സുരക്ഷയൊരുക്കാനായി എത്തുക. ഇക്കാര്യം ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് അറിയിച്ചത്.

ഖത്തറിനെ കൂടാതെ 32 രാജ്യങ്ങളില്‍ നിന്നുള്ള പൊലീസുകാരും ഫൈനലിന് സുരക്ഷയൊരുക്കാനായി എത്തും. മോസ്‌കോയിലുള്ള രാജ്യാന്തര പൊലീസ് സഹകരണ കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്ക് അതിവേഗം നിയമ സഹായം ലഭിക്കുന്നതിന് ഈ ഓഫീസര്‍മാരുടെ ചുതലയാണെന്ന് റഷ്യന്‍ ആഭ്യന്തരമന്ത്രി വ്ലാഡിമിര്‍ കോലോകോസേവ് അറിയിച്ചു.

ഇതിനു പുറമെ താരങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷ ഒരുക്കുന്നതിന് ഇവരുടെ സേവനം ലഭ്യമാണ്. രാജ്യാന്തര പൊലീസ് റഷ്യന്‍ ലോകകപ്പില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

Lets socialize : Share via Whatsapp