ദുബായില്‍ യാചകന്‍റെ കൃത്രിമ കാല്‍ പരിശോധിച്ച പൊലീസ് അന്തംവിട്ടു...പണക്കാരനായ യാചകന്‍ സമ്പാദിച്ചത് റമദാന്‍ മാസത്തെ മുതലെടുത്ത്

by International | 20-06-2018 | 633 views

ദുബായ് : യാചകന്‍റെ കൃത്രിമ കാല്‍ പരിശോധിച്ച പൊലീസ് ഞെട്ടി. ദുബായില്‍ റംസാന്‍ കാലത്ത് നിയമം ലംഘിച്ച് ഭിക്ഷാടനം നടത്തിയ ആളെ പിടികൂടിയപ്പോള്‍ ദുബായ് പൊലീസ് ഇയാളില്‍ നിന്ന് കണ്ടെടുത്തത് ലക്ഷങ്ങള്‍. ഏഷ്യന്‍ സ്വദേശിയായ യാചകന്‍റെ കൈയ്യില്‍ നിന്നാണ് 1,00,000 ദിര്‍ഹം (ഏതാണ്ട് 18,55,270 രൂപ) പൊലീസ് കണ്ടെത്തിയത്. അറുപതു വയസ്സിനു മുകളില്‍ പ്രായമുള്ള ഇയാള്‍ക്ക് കൃത്രിമ കാലുകളാണുള്ളത്. അല്‍ ഖാസ് ഭാഗത്തു വച്ചാണ് 'പണക്കാരനായ യാചകനെ' പൊലീസ് പിടികൂടിയത്.

45,000 ദിര്‍ഹം ഇയാളുടെ കൃത്രിമ കാലുകളില്‍ ഒന്നില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. കൂടാതെ, വിവിധ മൂല്യത്തിലുള്ള നോട്ടുകളും യാചകനില്‍ നിന്നും കണ്ടെത്തി. ഇതെല്ലാം കണക്കു കൂട്ടുമ്പോള്‍ ഏതാണ്ട് 1,00,000 ദിര്‍ഹത്തോളം വരുമത്രേ. ഒരു മാസം മുന്‍പ് സന്ദര്‍ശക വിസയിലാണ് ഇയാള്‍ യുഎഇ-യില്‍ എത്തിയതെന്ന് തെളിഞ്ഞു. പൊലീസ് നിയമ നടപടികള്‍ ആരംഭിച്ചു. ഇയാള്‍ക്ക് വിസ അനുവദിച്ച കമ്പനിക്ക് ജനറല്‍ ഡയറക്ടറേറ്റ് ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് നോട്ടിസ് അയച്ചു.

Lets socialize : Share via Whatsapp