മരുഭൂമിയെ സാമ്പത്തിക നഗരമാക്കാന്‍ ഒരുങ്ങി സൗദി

by Business | 09-08-2017 | 879 views

റിയാദ് : സൗദി അറേബ്യയുടെ സമ്പദ്ഘടനയെ പിടിച്ച് നിര്‍ത്തിയ എണ്ണ വിപണിയില്‍ കോട്ടം തട്ടിയതോടെ, പ്രകൃതി സമ്പത്തായ മരുഭൂമിയേയും മണലിനെയും പരമാവധി ഉപയോഗപ്പെടുത്തി നേട്ടം കൊയ്യാന്‍ പുതിയ സാദ്ധ്യതകള്‍ തേടുകയാണ് സൗദി.

ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്ററുകളോളം വ്യാപ്തിയുള്ള മരുഭൂമികളില്‍ ബെല്ജിയത്തെക്കാളും വലിപ്പമുള്ള ഒരു ആധുനിക നഗരം സൃഷ്ടിക്കുമെന്ന് കഴിഞ്ഞ മാസം സൗദി സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നു.

മോസ്കോ നഗരത്തിന്‍റെ വലിപ്പത്തില്‍ സൃഷ്ടിക്കുന്ന, സാമ്പത്തിക നഗരങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ നഗരം പത്ത് ബില്യന്‍ ഡോളര്‍ ചിലവിട്ട് ടൂറിസം, വ്യവസായം, സൈനികം, വിനോദം തുടങ്ങിയവയെ പ്രത്യേകം സോണുകളാക്കി തരം തിരിച്ചാണ് നിര്‍മ്മിക്കുക.

 

 

 

Lets socialize : Share via Whatsapp