അസാന്‍ മജീദ്‌ കൊലപാതകം : കുറ്റം നിഷേധിച്ച് പ്രതി

by General | 09-08-2017 | 793 views

അബുദാബി : കഴിഞ്ഞ ജൂണില്‍ അസാന്‍ മജീദ്‌ എന്ന പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനു ശേഷം കൊലപ്പെടുത്തിയ കേസിലെ വിചാരണ അബുദാബി ക്രിമിനല്‍ കോടതിയില്‍ നടന്നു. എന്നാല്‍ പാകിസ്ഥാനി യുവാവായ പ്രതി പ്രോസിക്യുഷന്‍ ചുമത്തിയ കുറ്റങ്ങളെല്ലാം കോടതി മുന്‍പാകെ നിഷേധിച്ചു.

Gulf Malayalam news, Gulf malayalees, Dubai Malayalam news, Dubai malayalees,Malayalam Gulf news

പര്‍ദ്ദ ധരിച്ചെത്തിയ, കുട്ടിയുടെ ബന്ധു കൂടിയായ പ്രതി, പള്ളിയില്‍ നിന്നും ഫ്ലാറ്റിലേയ്ക്കു പോകുകയായിരുന്ന ബാലനെ ടെറസ്സിലേയ്ക്ക് കൂട്ടി കൊണ്ട് പോയി പീഢനത്തിന് ഇരയാക്കുകയും തുടര്‍ന്ന് കയറുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തതായി ജഡ്ജി പറഞ്ഞു. എന്നാല്‍, താനൊരു കുറ്റവും ചെയ്തിട്ടില്ലെന്നും പോലീസും പ്രോസിക്യുഷനും തന്നെ മര്‍ദ്ദിച്ചു കുറ്റങ്ങള്‍ സമ്മതിപ്പിക്കുകയായിരുന്നു എന്നും പ്രതി ആരോപിച്ചു.

ഏറ്റവും ഹീനമായ രീതിയില്‍ കൊലപാതകം നടത്തിയ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യുഷന്‍ വാദിച്ചു. ഈ മാസം 23-ന് വിചാരണ തുടരും.

 

Lets socialize : Share via Whatsapp