റിയാദില്‍ വ്യാജ സിം കാര്‍ഡ് ഇടപാടില്‍ നാല് മലയാളികള്‍ അറസ്റ്റില്‍

by International | 17-06-2018 | 623 views

റിയാദ്: സൗദിയില്‍ വ്യാജ സിംകാര്‍ഡ് ഇടപാട് നടത്തിയ കേസില്‍ നാലംഗ മലയാളി സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഫാത്തിമ ഗോള്‍ഡ് ജ്വല്ലറി ഉടമ കെ.വി.മുഹമ്മദും രണ്ടു സഹോദരന്‍മാരും മരുമകനുമാണ് അറസ്റ്റിലായത്. വിവിധ രാജ്യക്കാരുടെ പേരിലുള്ള ഇഖാമ (തിരിച്ചറിയല്‍ കാര്‍ഡ്) ഉപയോഗിച്ച് സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചുവെന്നാണ് കേസ്. ഇവരുടെ താമസ സ്ഥലത്തുനിന്നും കാറില്‍നിന്നും വന്‍തോതില്‍ സിം കാര്‍ഡുകളും പണവും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.

Lets socialize : Share via Whatsapp