ഖത്തറിലെ ആദ്യ സിക്സ് സ്റ്റാര്‍ ഹോട്ടല്‍ കത്താറ ട്വിന്‍ ടവറില്‍

by Business | 14-06-2018 | 1026 views

ദോഹ: ഖത്തറിലെ ആദ്യ സിക്സ് സ്റ്റാര്‍ ഹോട്ടല്‍ കത്താറ ട്വിന്‍ ടവറില്‍. 2020 അവസാനത്തോടെയേ കത്താറ ട്വിന്‍ ടവറിന്‍റെ നിര്‍മാണം പൂര്‍ത്തിയാകൂ. ഫിഫ ലോകകപ്പിനു തൊട്ടുമുമ്പായാണ് ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുക. സിക്സ് സ്റ്റാറിനു പുറമേ ഒരു പഞ്ചനക്ഷത്ര ഹോട്ടലും ടവറിലുണ്ടാകും. വിപരീത ദിശകളില്‍ ചാരിവച്ച വാളുകളുടെ മാതൃകയിലാണ് ജലനഗരമായ ലുസൈലില്‍ കത്താറ ട്വിന്‍ ടവര്‍ നിര്‍മ്മിക്കുന്നത്. ജര്‍മന്‍ സിവില്‍ എന്‍ജിനീയറിങ് കമ്പനിയായ ക്ലിങ് കണ്‍സള്‍ട്ടന്‍സിയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ദോഹ ആസ്ഥാനമായ എച്ച്ബികെ കോണ്‍ട്രാക്ടിങ് കമ്പനിക്കാണ് രണ്ടാംഘട്ട നിര്‍മാണ കരാര്‍ ലഭിച്ചിരിക്കുന്നത്. മൂന്നുലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ടവറിന്‍റെ പ്രതീക്ഷിത നിര്‍മാണ ചെലവ് 60 കോടി ഡോളര്‍ ആണ്. 505 മുറികളും 49 അപ്പാര്‍ട്മെന്‍റുകളും വിഐപി സിനിമാശാലയും കോണ്‍ഫറന്‍സ് ഹാളുകളും ഈ ടവറിലുണ്ടാകും.

 

Lets socialize : Share via Whatsapp