യുഎഇ-യില്‍ വരും ദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യത

by General | 12-06-2018 | 787 views

യുഎഇ: യുഎഇ-യില്‍ വരും ദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍. കഴിഞ്ഞ ദിവസങ്ങളിലും കനത്ത ചൂടാണ് യുഎഇ-യില്‍ അനുഭവപ്പെട്ടത്. ചൂട് കനത്തതോടെ പുറം ജോലികള്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. യു.എ.ഇ-യിലെ ചില എമിറേറ്റുകളില്‍ 44 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ഇത് 49 കടക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായില്‍ 42 ഡിഗ്രിയും, ഷാര്‍ജയില്‍ 44 ഡിഗ്രിയും, അബുദാബിയില്‍ 46 ഡിഗ്രിയുമാകും വരും ദിവസങ്ങളില്‍ അനുഭവപ്പെടുന്ന താപനില.

ആഹാര കാര്യങ്ങളിലും യാത്രകളിലും വൈദ്യുതോപയോഗത്തിലും ജനങ്ങള്‍ ശ്രദ്ധിക്കണം. തേളുകളും പാമ്പുകളും പുറത്തിറങ്ങുന്ന കാലമായതിനാല്‍ വില്ലകളിലും പാര്‍ക്കുകളിലും കരുതല്‍ ആവശ്യമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

Lets socialize : Share via Whatsapp