ഹൂതികള്‍ വിക്ഷേപിച്ച മിസൈല്‍ പതിച്ചത് സൗദ്യയിലെ ജിസാനില്‍...മൂന്ന് മരണം

by International | 11-06-2018 | 568 views

ജിസാന്‍ (സൗദി): ഹൂതി സൈന്യം വിക്ഷേപിച്ച മിസൈല്‍ പതിച്ച് സൗദി അറേബ്യയിലെ ജിസാനില്‍ മൂന്ന് പേര്‍ മരിച്ചു. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ഇന്നലെയായിരുന്നു സംഭവം. സാധാരണക്കാരെ ലക്ഷ്യമിട്ടായിരുന്നു തീവ്രവാദികളുടെ മിസൈലാക്രമണമെന്ന് യെമനില്‍ സൗദിയുടെ നേതൃത്വത്തില്‍ ഹൂതികളെ അമര്‍ച്ച ചെയ്യാന്‍ രൂപീകരിച്ച സംയുക്ത സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മല്‍കി പറഞ്ഞു. ഇറാന്‍-ഹൂതി തീവ്രവാദികള്‍ സിവിലിയന്മാര്‍ക്കെതിരെ ശത്രുതാപരമായ പ്രവര്‍ത്തനങ്ങളിലാണെന്നും ഇതിനെ എന്തുവിലകൊടുത്തും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

 

Lets socialize : Share via Whatsapp