'മൈ ഫാമിലി' പദ്ധതിയുമായി എമിറേറ്റ്സ്

by Business | 09-06-2018 | 660 views

കുടുംബവുമായി യാത്ര ചെയ്യുന്നവർക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യവുമായി എമിറേറ്റ്സ് എയർലൈൻസ് രംഗത്ത്. 'മൈ ഫാമിലി' എന്ന പുതിയ പദ്ധതിയുടെ ആനുകൂല്യവുമായാണ് എമിറേറ്റ്സ് എയർലൈൻസ് എത്തിയിരിക്കുന്നത്.

ഈ പുതിയ പദ്ധതിയിലൂടെ യാത്രക്കാർക്ക് എമിറേറ്റ്സ് വിമാനങ്ങളിൽ നേടിയ സ്കൈ വാർഡ് പോയിന്‍റുകൾ 100 ശതമാനം വരെ വളരെ വേഗത്തിലും എളുപ്പത്തിലും കുടുംബാംഗങ്ങൾക്ക് വീണ്ടെടുക്കാൻ കഴിയും. എമിറേറ്റ്സ് സ്കൈ വാർഡിൽ അംഗങ്ങളായ രണ്ട് കോടി യാത്രക്കാർക്കും മൈ ഫാമിലി പദ്ധതിയിൽ അംഗങ്ങളാവാം.

ഓരോ ഫാമിലിയിലും ഒരു ഫാമിലി ഹെഡ് ഉൾപ്പെടെ എട്ട് അംഗങ്ങളാവും ഉണ്ടാവുക. ഓരോ അംഗങ്ങൾക്കും അവരവരുടെ സ്കൈവാർഡ് റിവാർഡ് മൈലുകൾ പൂള്‍ ചെയ്യാനും, ഫാമിലി പദ്ധതിയിലേക്കുള്ള അവരുടെ സംഭാവന ക്രമീകരിക്കാനും സാധിക്കും.

പുതിയ മൈ ഫാമിലി പദ്ധതിയുടെ സേവനം ഓണ്‍ ബോർഡിലും ഓണ്‍ ഗ്രൗണ്ടിലും ലഭ്യമാകും. കുട്ടികൾക്കായി കളിപ്പാട്ടങ്ങൾ, കുട്ടികൾക്കായുള്ള പ്രത്യേക ആഹാരം, എമിറേറ്റിലെ പ്രത്യേക വിനോദ പരിപാടികൾ എന്നിവയും ആസ്വദിക്കാം. എമിറേറ്റ്സ് സ്കൈവാർഡ് മെമ്പർഷിപ്പ് സൗജന്യം ആണ്.

Lets socialize : Share via Whatsapp