ലോകകപ്പ്: ജർമ്മനിക്ക് നേരിയ മാർജിനിൽ വിജയം

by Sports | 09-06-2018 | 1015 views

ലോകകപ്പ് ഒരുക്കത്തിൽ ജർമ്മനിയും സൗദി അറേബ്യയും നേർക്കുനേർ വന്നപ്പോൾ ജർമ്മനിക്ക് നേരിയ മാർജിനിൽ വിജയം. രണ്ടാംപകുതിയിൽ ശക്തമായി പൊരുതിയ സൗദിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് ജർമ്മനി സ്വന്തമാക്കിയത്. ആദ്യപകുതിയിലായിരുന്നു ജർമ്മനിയുടെ രണ്ട് ഗോളുകളും പിറന്നത്. 8-ാം മിനിറ്റിൽ റൂയിസിൻറെ അസിസ്റ്റിൽ നിന്ന് വർണ്ണറാണ ജർമനിയുടെ ആദ്യഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഒരു ഓൺ ഗോളിലൂടെ ജർമനി ലീഡ് ഇരട്ടിപ്പിക്കുകയും ചെയ്തു.

കളി അവസാന നിമിഷങ്ങളിൽ എത്തിയപ്പോഴാണ് സൗദി അറേബ്യയ്ക്ക് കളിയിലേക്ക് തിരിച്ചു വരാൻ അവസരമൊരുങ്ങിയത്. 84-ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി അല്‍ സഹ്ലാവി നഷ്ടപ്പെടുത്തിയെങ്കിലും റീബൗണ്ടില്‍ വലകുലുക്കി അല്‍ ജസീം  സൗദിക്കായി ഒരു ഗോൾ മടക്കി. അവസാനം സമനില നേടാൻ അവസരം ഒരുങ്ങിയിരുന്നു എങ്കിലും സൗദിക്ക് ലക്ഷ്യത്തിലെത്തിക്കാൻ ആയില്ല. ഇരു ടീമുകൾക്കും ഇനി ലോകകപ്പിന് മുമ്പ് സൗഹൃദ മത്സരങ്ങൾ ഒന്നുമില്ല.

Lets socialize : Share via Whatsapp