യുവതലമുറക്ക് വേണ്ടി സൗദി-യു.എ.ഇ നേതാക്കള്‍ മികച്ച ഭാവി സൃഷ്ടിക്കുമെന്ന് യു.എ.ഇ യുവജനകാര്യ സഹമന്ത്രി

by Dubai | 08-06-2018 | 653 views

ദുബൈ: യുവതലമുറക്ക് വേണ്ടി സൗദി-യു.എ.ഇ നേതാക്കള്‍ മികച്ച ഭാവി സൃഷ്ടിക്കുമെന്ന് യു.എ.ഇ യുവജനകാര്യ സഹമന്ത്രി ശമ്മ ബിന്‍ത് സുഹൈല്‍ ഫാരിസ് അല്‍ മസ്‌റൂഇ. ബുധനാഴ്ച രാത്രി ജിദ്ദയില്‍ നടന്ന യു.എ.ഇ സൗദി ഏകോപന സമിതിയുടെ പ്രഥമ യോഗത്തിന് ശേഷം ട്വിറ്ററിലാണ് മന്ത്രി അഭിപ്രായം രേഖപ്പെടുത്തിയത്. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനോടൊപ്പമുള്ള ഫോട്ടായും അവര്‍ പോസ്റ്റ് ചെയ്തു.

സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള കൂടിക്കാഴ്ചയില്‍ തങ്ങള്‍ ഏറെ സന്തുഷ്ടരാണ്. യുവ തലമുറക്ക് അദ്ദേഹം നല്‍കുന്ന പിന്തുണ നമ്മെയെല്ലാം കൂടുതല്‍ പ്രചോദിപ്പിക്കും. നമ്മള്‍ ഒന്നിച്ച് ശോഭനമായ ഭാവി സൃഷ്ടിക്കുമെന്നും നമ്മുടെ രാഷ്ട്രങ്ങളെ സേവിക്കുമെന്നും ശമ്മ ബിന്‍ത് സുഹൈല്‍ ഫാരിസ് ട്വിറ്ററില്‍ കുറിച്ചു.

 

Lets socialize : Share via Whatsapp