റഷൃ ലോകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഖത്തറില്‍ നിന്ന് കാണാം വലിയ സ്‌ക്രീനില്‍

by Sports | 07-06-2018 | 746 views

ദോഹ: റഷ്യ ലോകകപ്പ് കാണുന്നതിന് 2022 ദോഹ ലോകകപ്പ് കമ്മിറ്റി ദോഹയില്‍ പ്രത്യേക സൗകര്യം ഒരുക്കുന്നു. അലി ബിന്‍ ഹമദ് അല്‍ അത്വയ്യ ഹാളില്‍ വലിയ എല്‍.ഇ.ഡി സ്‌ക്രീനുകളിലാണ് പൊതുജനങ്ങള്‍ക്ക് കളി കാണുന്നതിന് അവസരം ഒരുക്കുക. ജൂണ്‍ 14 മുതല്‍ ജൂലൈ പതിനഞ്ച് വരെ ഈ സൗകര്യം ഉണ്ടാകും. 2014 ലെ ലോകകപ്പും ആവേശ പൂര്‍വം കളി കാണുന്നതിന് ഇത്തരത്തില്‍ സൗകര്യം ഒരുക്കിയിരുന്നു. ഈ വര്‍ഷം വിപുലമായ സൗകര്യങ്ങളാണ് സജ്ജമാകുന്നതെന്ന് സുപ്രീം കൗണ്‍സില്‍ കമ്മിറ്റി അസിസ്റ്റന്‍റ് സെക്രട്ടറി നാസര്‍ അല്‍ ഖാതിര്‍ അറിയിച്ചു.

കുടുംബത്തോടൊപ്പം കളി കാണുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. അതിന് പുറമെ ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള സൗകര്യം എന്നിവയും ഒരുക്കുമെന്ന് സ്‌പോര്‍ട്‌സ് മന്ത്രാലയം പ്രതിനിധി അബ്ദുറഹ്മാന്‍ അല്‍ദോസരി അറിയിച്ചു.

 

Lets socialize : Share via Whatsapp