സൗദി അറേബ്യ - റഷ്യ ഉദ്ഘാടന മത്സരം കാണാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമെത്തും...

by Sports | 04-06-2018 | 838 views

ജിദ്ദ: ലോകകപ്പ് ഫുട്ബോളിന്‍റെ ഉദ്ഘാടന മത്സരത്തില്‍ സൗദി അറേബ്യ റഷ്യയുമായി ഏറ്റുമുട്ടുന്നത് കാണാന്‍ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമെത്തും. സൗദി ടീമിന് പിന്തുണയുമായി കിരീടാവകാശി എത്തുമെന്ന വാര്‍ത്തയെ രാജ്യത്തെ കായിക പ്രേമികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

ഈമാസം 14-ന് മോസ്‌കോയിലെ ലുസ്നികി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ കളിക്കാന്‍ അവസരം ലഭിച്ച ആദ്യ അറബ് ടീമാണ് സൗദി അറേബ്യ.

 

Lets socialize : Share via Whatsapp