ജിമ്മി ജോര്‍ജ് സ്മാരക വോളിബോള്‍ മേള ഇന്ന് മുതല്‍ അബുദാബിയില്‍...

by Sports | 03-06-2018 | 782 views

അബുദാബി; കേരള സോഷ്യല്‍ സെന്‍റര്‍-യുഎഇ എക്‌സ്‌ചേഞ്ച് ജിമ്മി ജോര്‍ജ് സ്മാരക രാജ്യാന്തര വോളിബോള്‍ മേള അല്‍ വഹ്ദ സ്റ്റേഡിയത്തിനു സമീപത്തെ എമിറേറ്റ്‌സ് ഹെറിറ്റേജ് ക്ലബില്‍ ഇന്നാരംഭിക്കും. എട്ടുവരെ നീണ്ടുനില്‍ക്കുന്ന മല്‍സരത്തില്‍ രാജ്യാന്തര താരങ്ങളെ അണിനിരത്തി എന്‍എംസി, ഹെല്‍ത്ത് കെയര്‍, അല്‍ ജസീറ ക്ലബ്, ദുബായ് ഖാന്‍ ക്ലബ്, ഓഷ്യന്‍ ക്ലബ്, ഒണ്‍ലി ഫ്രഷ് ദുബായ്, ബിന്‍ സുബി ദുബായ് എന്നീ ടീമുകള്‍ ഏറ്റുമുട്ടും.

രാത്രി ഒന്‍പതിനാണു മല്‍സരം. സെമിഫൈനല്‍ മല്‍സരങ്ങള്‍ ഏഴിനും ഫൈനല്‍ എട്ടിനും നടക്കും. വിജയികള്‍ക്കു യുഎഇ എക്‌സ്‌ചേഞ്ച് എവര്‍ റോളിങ് ട്രോഫിയും 20,000 ദിര്‍ഹവും റണ്ണേഴ്സ് അപ്പിന് അയൂബ് മാസ്റ്റര്‍ റോളിങ് ട്രോഫിയും 15,000 ദിര്‍ഹവും നല്‍കും. മികച്ച കളിക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സമ്മാനങ്ങളുണ്ടാകും.

Lets socialize : Share via Whatsapp