ലോകകപ്പ് സന്നാഹ മത്സരത്തില്‍ സൗദിക്ക് തോല്‍വി

by Sports | 30-05-2018 | 934 views

ജിദ്ദ: ലോകകപ്പ് സന്നാഹ മത്സരത്തില്‍ സൗദിക്ക് തോല്‍വി. ഇറ്റലിക്കെതിരെയാണ് സൗദിയ്ക്ക് തോല്‍വി. സ്വിറ്റ്​സര്‍ലണ്ടിലെ കൈബന്‍ പാര്‍ക്ക്​ സ്​റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 2-1 ന്​ ആണ്​ ഇറ്റലി ജയിച്ചത്​. മരിയോ ബലോ​ട്ടെല്ലിയും ആന്ദ്രെ ബെലോട്ടിയുമാണ്​ ഇറ്റലിക്ക്​ വേണ്ടി ഗോളുകള്‍ നേടിയത്​. യഹ്​യ അല്‍ശഹ്​രി സൗദിയുടെ ആശ്വാസ ഗോള്‍ നേടി. 2014 ലോകകപ്പിന്​ ശേഷം ഇതാദ്യമായി ഇറ്റാലിയന്‍ നിരയില്‍ തിരിച്ചെത്തിയ ബലോ​ട്ടെല്ലിയാണ്​ 21ാം മിനിറ്റില്‍ ആദ്യം വല ചലിപ്പിച്ചത്​.

ഇറ്റാലിയന്‍ പ്രതിരോധ നിരയുടെ ഇരട്ടപ്പിഴവില്‍ നിന്നാണ്​ യഹ്​യ അല്‍ശഹ്​രിയുടെ ഗോള്‍ പിറന്നത്​. നാലുതവണ ലോകചാമ്പ്യന്‍മാരായ ഇറ്റലിക്ക്​ ഇത്തവണ ​ലോകകപ്പിന്​ പ്ര​വേശനം നേടാനായിരുന്നില്ല. ഒരു വ്യാഴവട്ടത്തിന്​ ശേഷം യോഗ്യത നേടിയ സൗദി അറേബ്യ ഉദ്​ഘാടന മത്സരത്തില്‍ ജൂണ്‍ 14-ന്​ റഷ്യയെ നേരിടും.

Lets socialize : Share via Whatsapp