ആസ്പയര്‍ ടേബിള്‍ ടെന്നീസ് സമാപിച്ചു

by Sports | 28-05-2018 | 1006 views

ദോഹ: ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള ആ​സ്​​പ​യ​ര്‍ ടേ​ബി​ള്‍ ടെ​ന്നീ​സ്​ സ​മാ​പി​ച്ചു. ഖ​ത്ത​ര്‍ പാ​രാലിമ്പി​ക് ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്‌ ആ​സ്​​പ​യ​ര്‍ സോ​ണ്‍ ഫൗ​ണ്ടേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച ആ​റാ​മ​ത് ടേ​ബി​ള്‍ ടെ​ന്നീ​സ്​ ചാമ്പ്യ​ന്‍​ഷി​പ്പ് സ​മാ​പി​ച്ചു. ആ​സ്​​പ​യ​റിന്‍റെ റ​മ​ദാ​ന്‍ സ്​​പോ​ര്‍​ട്സ്​ ഫെ​സ്​​റ്റി​വ​ലിന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ എ​ല്ലാ ക​മ്മ്യൂ​ണി​റ്റി​ക​ളി​ല്‍ നി​ന്നു​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് സം​ഘാ​ട​ക​രൊ​രു​ക്കി​യി​രു​ന്ന​ത്.

നാ​ല് കാ​റ്റ​ഗ​റി​യി​ലാ​യി 36ല​ധി​കം പേ​രാ​ണ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ത്ത​ത്. അ​ന്ധ​ര്‍, ശാ​രീ​രി​ക​മാ​യി വൈ​ക​ല്യ​മു​ള്ള​വ​ര്‍, മാ​ന​സി​ക വൈ​ല​ക്യം ബാ​ധി​ച്ച​വ​ര്‍, ബ​ധി​ര​ര്‍ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ടീ​മു​ക​ളെ ത​രം​തി​രി​ച്ചി​രു​ന്ന​ത്. കാ​ഴ്ച വൈ​ക​ല്യം ബാ​ധി​ച്ച​വ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഇ​ക്റാ​മി ഫു​വാ​ദ്, ശാ​രീ​രി​ക വൈ​ക​ല്യം ബാ​ധി​ച്ച​വ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് മു​സ്​​ത​ഫ അ​മീ​നും തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം വ​ര്‍​ഷ​ത്തി​ലും ജേ​താ​ക്ക​ളാ​യി. മാ​ന​സി​ക വൈ​ക​ല്യം ബാ​ധി​ച്ച​വ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് മു​ഹ​മ്മ​ദ് മൂ​സ​യും ബ​ധി​ര​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് ഇ​ബ്റാ​ഹീം മി​സ്​​അ​ദും ഒ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി.

വി​ജ​യി​ക​ള്‍​ക്ക് ആ​സ്​​പ​യ​ര്‍ സോ​ണ്‍ ഫൗ​ണ്ടേ​ഷ​ന്‍, ഖ​ത്ത​രി ക​ള്‍​ച്ച​റ​ല്‍ ആ​ന്‍​ഡ് സോ​ഷ്യ​ല്‍ സെ​ന്‍​റ​ര്‍ ഫോ​ര്‍ ഡീ​ഫ്, ഖ​ത്ത​ര്‍ പാ​രാ​ലിമ്പിക് ക​മ്മി​റ്റി, ഉ​രീ​ദു തു​ട​ങ്ങി​യ സ്​​ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മു​തി​ര്‍​ന്ന പ്ര​തി​നി​ധി​ക​ള്‍ പു​ര​സ്​​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

Lets socialize : Share via Whatsapp