അല്‍-വഖ്ര സ്റ്റേഡിയത്തിന്‍റെ നിർമാണം പൂർത്തീകരണത്തിന്‍റെ പാതയില്‍

by Sports | 23-05-2018 | 1158 views

ദോഹ:  ഫിഫ 2022 ഖത്തർ ലോകകപ്പിനുള്ള അല്‍-വഖ്ര സ്റ്റേഡിയത്തിന്‍റെ നിർമാണ പൂർത്തീകരണത്തിന്‍റെ ഭാഗമായി മേൽക്കൂര സ്ഥാപന കര്‍മ്മം നിർവഹിച്ചു. സ്റ്റേഡിയത്തിന്‍റെ മുഴുവൻ മേൽക്കൂരയും ബന്ധിപ്പിക്കുകയും പിന്തുണയ്ക്കുകയും ആണ് ഈ സ്റ്റീൽ മേൽക്കൂരയുടെ ധർമ്മം. പീലി കണ്ണിൻറെ മാതൃകയിലുള്ള 'ഒക്യുലസ് ബീം' എന്നറിയപ്പെടുന്ന സ്റ്റീൽ ഘടന പിച്ച് ലെവലിൽ നിന്നും നിന്നും 50 മീറ്റർ ഉയരത്തിൽ ആണ് ഉള്ളത്. സ്റ്റീലിൽ പണിത മേൽക്കൂരയ്ക്ക് 378 ടൺ ഭാരവും 92 മീറ്റർ വിസ്തീർണ്ണവും ആണുള്ളത്. താൽക്കാലിക ഫ്രെയിമുകളിൽ നിർമ്മിച്ച മേൽക്കൂരയിൽ യഥാര്‍ത്ഥ മേൽക്കൂര സ്ഥാപിക്കുന്ന പ്രവർത്തിയാണ് നടന്നത്.

ബ്രിട്ടീഷ് ഇറാക്കി ആർക്കിടെക്ട്  സാഹ ഹദീദ് ആണ് അല്‍-വഖ്ര സ്റ്റേഡിയം രൂപകൽപ്പന ചെയ്തത്. അടുത്തിടെയാണ് അദ്ദേഹം അന്തരിച്ചത്. ഖത്തറിന്‍റെ സമുദ്ര പാരമ്പര്യവും മുത്തു വാരലും അടിസ്ഥാനപ്പെടുത്തിയ ഉരുവിന്‍റെ മാതൃകയിലാണ് അല്‍-വഖ്ര സ്റ്റേഡിയം രൂപകൽപ്പന നിർവ്വഹിച്ചത്. ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങളാണ് ഈ സ്റ്റേഡിയത്തിൽ നടക്കുക. ചൈനയിൽ നിർമിച്ച സ്റ്റീൽ ഘടന ഇറ്റലിയിൽ സംയോജിപ്പിക്കുകയും തുടർന്ന് ഖത്തറിലെ സ്റ്റേഡിയം നിർമ്മാണ സൈറ്റിൽ എത്തിച്ച് 20 ദിവസത്തെ പ്രവർത്തനങ്ങളിലൂടെ ബീമിന്‍റെ  ഭാഗങ്ങൾ വെൽഡ് ചെയ്ത് കൂട്ടി യോജിപ്പിക്കുകയും ചെയ്തു.exclusive malayalam news

നിരവധി സ്റ്റീൽ വയറുകൾ ഉപയോഗിച്ച് അരമണിക്കൂർ സമയം കൊണ്ട് മേൽക്കൂര അകത്തേക്ക് മടക്കാനും നിവർത്താനും സാധിക്കുന്ന വിധത്തിലാണ് പണിതിരിക്കുന്നത്. മേൽക്കൂരയ്ക്ക് താങ്ങായി ഹോക്കിസ്റ്റിക്ക് കൂട്ടിച്ചേർത്തത് പോലുള്ള 540 ടൺ ഭാരമുള്ള 2 തൂണുകൾ നേരത്തെ സ്ഥാപിച്ചിരുന്നു. പൂർണമായും തണൽ നൽകാൻ സാധിക്കുന്ന തരത്തിലുള്ള മേൽക്കൂര സ്റ്റേഡിയത്തിലെ ശിതീകരണ സംവിധാനത്തിന്‍റെ കാര്യക്ഷമതയ്ക്കും അനുയോജ്യമാണ്.

Lets socialize : Share via Whatsapp