അമീര്‍ കപ്പ്‌ ഫുട്ബോളില്‍ ദുഹൈല്‍ ക്ലബ്‌ വിജയിച്ചു

by Sports | 22-05-2018 | 928 views

ഖത്തറിലെ അമീര്‍ കപ്പ്‌ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ഫൈനലില്‍ ദുഹൈല്‍ ക്ലബ്‌ ജേതാക്കളായി. ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയ്യാന്‍ ക്ലബിനെ പരാജയപ്പെടുത്തിയാണ് ദുഹൈല്‍ അമീര്‍ കപ്പിന്‍റെ കിരീടം ചൂടിയത്. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഫൈനല്‍ മത്സരം അരങ്ങേറിയത്.

സെ​​മിഫൈനലില്‍ അ​​ല്‍ സദ്ദ് ക്ലബിനെ പരാജയപ്പെടുത്തിയ ദു​​ഹൈ​​ല്‍ ക്ല​​ബും ഗ​​റാ​​ഫ ക്ല​​ബി​​നെ കീ​​ഴ​​ട​​ക്കി​​യ അ​​ല്‍ റ​​യ്യാ​​നും ത​​മ്മില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ദുഹൈല്‍ ക്ലബ് ജേതാക്കളായി. 2022-ലെ ഖത്തര്‍ ലോകകപ്പിലെ സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കേണ്ട ഖലീഫ ഇന്‍റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ 45,000-ത്തിലധികം വരുന്ന കാണികള്‍ക്ക് മുമ്പാകെയാണ് അമീര്‍ കപ്പ് 2018-ന്‍റെ ഫൈനല്‍ അരങ്ങേറിയത്.

Lets socialize : Share via Whatsapp