ലോക അത്ലെറ്റിക് ചാമ്പ്യന്‍ഷിപ്പ് : വളരെ പ്രതീക്ഷയോടെ ഖത്തര്‍ ടീം ലണ്ടനിലേയ്ക്ക്

by Sports | 04-08-2017 | 754 views

ദോഹ : ലോക അത്ലെറ്റിക് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയില്‍ വിവാദങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഖത്തര്‍ സംഘം വളരെ പ്രതീക്ഷയോടെയാണ് ലണ്ടനിലേയ്ക്ക് തിരിക്കുന്നത്. 2016-ലെ റിയോ ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ് മുഅ്തസ് ഈസ ബര്‍ഷിം അടക്കം അഞ്ച് അത്ലെറ്റുകളുള്ള ടീമാണ് ചാമ്പ്യന്‍ഷിപ്പിനായി ഖത്തറില്‍ തയ്യാറെടുക്കുന്നത്. ഹാമര്‍ ത്രോ താരം അഷ്‌റഫ്‌ അല്‍ സൈഫി, ജാവലിന്‍ ത്രോയില്‍ അഹമ്മദ് ബദര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ് താരം അബ്ദു റഹ്മാന്‍ സംബ, 400 മീറ്ററില്‍ അബ്ദലില്ലാ ഹാരൂണ്‍ എന്നിവരാണ് മറ്റുള്ള നാല് പേര്‍.

Gulf Malayalam news, Gulf malayalees, Dubai Malayalam news, Dubai malayalees,Malayalam Gulf news

 

ചാമ്പ്യന്‍ഷിപ്പിനു മുമ്പായി യൂറോപ്പില്‍ പരിശീലനം നടത്തിയ ശേഷമാണ് താരങ്ങള്‍ ലണ്ടനിലേയ്ക്ക് വിമാനം കയറുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ഖത്തര്‍ സംഘം തിരിക്കുന്നതെന്നും മെഡലുകള്‍ കരസ്ഥമാക്കുകയാണ് ലക്ഷ്യമെന്നും ഖത്തര്‍ അത്ലെറ്റിക്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ ഇസ്സ അല്‍ ഫദാല പറഞ്ഞു. വെറ്ററന്‍ താരവും ചാമ്പ്യനുമായ തലാല്‍ മണ്‍സൂറാണ് ഖത്തര്‍ സംഘത്തെ നയിക്കുന്നത്.

Gulf Malayalam news, Gulf malayalees, Dubai Malayalam news, Dubai malayalees,Malayalam Gulf news

ആഗസ്റ്റ്‌ 4 മുതല്‍ 13 വരെയാണ് ലണ്ടനില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുക. ഇരുന്നൂറിലധികം രാജ്യങ്ങളില്‍ നിന്നായി 1900 –ത്തിലധികം അത്ലെറ്റുകളാണ് ചാമ്പ്യന്‍ഷിപ്പിനായി ലണ്ടനിലെത്തുന്നത്. 17-മത് ലോക ചാമ്പ്യന്‍ഷിപ്പിന് ഖത്തറാണ് ആഥിത്യം വഹിക്കുന്നത്. വിജയത്തിനായി കഠിന പ്രയത്നം ചെയ്യുമെന്നും 2020 –ല്‍ ടോക്യോ ഒളിമ്പിക്സ് വരാനിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ഖത്തര്‍ പതാക ഉയര്‍ത്തുന്നതിനായി ഖത്തര്‍ ഫെഡറേഷന്‍ മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും ഫദാല കൂട്ടിച്ചേര്‍ത്തു.

Gulf Malayalam news, Gulf malayalees, Dubai Malayalam news, Dubai malayalees,Malayalam Gulf news

Lets socialize : Share via Whatsapp