അ​​മീ​​ര്‍ ക​​പ്പ്; ആരാധകർക്കായി മൊ​​ബൈ​​ല്‍ ആ​​പ്പ്

by Sports | 14-05-2018 | 1254 views

ദോ​​ഹ: അ​​മീ​​ര്‍ ക​​പ്പ് പോരാട്ടത്തിന് ദി​​വ​​സ​​ങ്ങ​​ള്‍ മാ​​ത്രം ശേ​​ഷി​​ക്കേ ആരാധകർക്കായി മൊ​​ബൈ​​ല്‍ ആ​​പ്പ് . അ​​മീ​​ര്‍ ക​​പ്പിന്‍റെ പ്രൊ​​മോ​​ഷ​​ണ​​ല്‍ കാമ്പയിന്‍റെ ഭാ​ഗ​​മാ​​യി ഖ​​ത്ത​​ര്‍ ഫു​​ട്ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​നും ക്യു ​​എം ഐ ​​സി​​യും സം​​യു​​ക്ത​​മാ​​യാ​​ണ് ആ​​പ്പ് ലോ​​ഞ്ച് ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. മെ​​യ് 19 ശ​​നി​​യാ​​ഴ്ച ആ​​സ്​​​പ​​യ​​റി​​ലെ ഖ​​ലീ​​ഫ രാ​​ജ്യാ​​ന്ത​​ര സ്​​​റ്റേ​​ഡി​​യ​​ത്തി​​ല്‍ നടക്കുന്ന ഫൈ​​ന​​ല്‍ പോ​​രാ​​ട്ട​​മ​​ട​​ക്ക​​മു​​ള്ള വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ളു​​ടെ പൂ​​ര്‍​​ണ വി​​വ​​ര​​ങ്ങ​​ള​​ട​​ങ്ങി​​യ​​താ​​ണ് 'അ​​മീ​​ര്‍ ക​​പ്പ്' എ​​ന്ന പേ​​രി​​ലു​​ള്ള മൊ​​ബൈ​​ല്‍ ആ​​പ്പ്.

ഗൂ​​ഗി​​ള്‍ പ്ലേ ​​സ്​​​റ്റോ​​റി​​ല്‍ നി​​ന്നും ആ​​പ്പി​​ള്‍ സ്​​​റ്റോ​​റി​​ല്‍ നി​​ന്നും ക​​ളി​ ​പ്രേ​​മി​​ക​​ള്‍​​ക്ക് സൗ​​ജ​​ന്യ​​മാ​​യി ഡൗ​​ണ്‍​​ലോ​​ഡ് ചെ​​യ്യാ​​ന്‍ ക​​ഴി​​യു​​ന്ന ആ​​പ്പി​​ല്‍ അ​​മീ​​ര്‍ ക​​പ്പ് ന​​ട​​ക്കു​​ന്ന സ്​​​റ്റേ​​ഡി​​യ​​ങ്ങ​​ളു​​ടെ പൂ​​ര്‍​​ണ വി​​വ​​ര​​ങ്ങ​​ളും വി​​വി​​ധ പ​​രി​​പാ​​ടി​ക​​ളും ആ​​ക്ടി​​വി​​റ്റി​​ക​​ളും ടി​​ക്ക​​റ്റ് നി​​ര​​ക്കു​​ക​​ളും ചേ​​ര്‍​​ത്തി​​ട്ടു​​ണ്ട്. കൂ​​ടാ​​തെ ടി​​ക്ക​​റ്റ് വി​​ല്‍​​പ​​ന കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ പൂ​​ര്‍​​ണ വി​​വ​​ര​​ങ്ങ​​ളും സ്​​​റ്റേ​​ഡി​​യ​​ത്തി​​ലെ പാ​​ര്‍​​ക്കിം​​ഗ് സൗ​​ക​​ര്യ​​ങ്ങ​​ളും സ്​​​റ്റേ​​ഡി​​യ​​ത്തി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​നും പു​​റ​​ത്തു ക​​ട​​ക്കു​​ന്ന​​തി​​നു​​മു​​ള്ള എ​​ളു​​പ്പ മാ​​ര്‍​​ഗ​​ങ്ങ​​ളും ആ​​പ്പി​​ലു​​ള്‍​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്നു.

Lets socialize : Share via Whatsapp