ശക്തമായ കാറ്റിൽ കട്ടിൽ പറന്നു കയറിയത് ലാംബ് പോസ്റ്റില്‍

by International | 12-05-2018 | 837 views

റാസല്‍ ഖൈമയിലുണ്ടായ ശക്തമായ കാറ്റില്‍ കട്ടില്‍ പറന്നു കയറിയത് ലാംബ് പോസ്റ്റില്‍. എമിറേറ്റിലെ ഗലീല ഏരിയയിലാണ് സംഭവം. സമീപ പ്രദേശത്തെ ഏതെങ്കിലും പരമ്പരാഗത  വീടിന് മുന്‍പില്‍ കിടന്ന കട്ടിലാകാം കാറ്റില്‍ പറന്ന് ലാംബ് പോസ്റ്റില്‍ കുടുങ്ങിയതെന്ന് കരുതുന്നു.

അതേസമയം കട്ടില്‍ ലാംബ് പോസ്റ്റില്‍ തൂങ്ങിക്കിടക്കുന്ന ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരം ലഭിച്ചു. നിരവധി മരങ്ങളും ബോര്‍ഡുകളും ശക്തമായ കാറ്റില്‍ മറിഞ്ഞു വീണു.

Lets socialize : Share via Whatsapp