75,000 വ്യാജ ഉത്പന്നങ്ങള്‍ പിടികൂടിയെന്ന് ദുബായ് മുൻസിപ്പാലിറ്റി

by Business | 11-05-2018 | 1251 views

ഈ വര്‍ഷം ആദ്യനാല് മാസങ്ങള്‍ക്കുള്ളില്‍ 75,000 കിലോ നിരോധിത, വ്യാജ ഉത്പന്നങ്ങള്‍ പിടികൂടി നശിപ്പിച്ചതായി  ദുബായ് മുനിസിപ്പാലിറ്റി. വിപണത്തിനായി ഇത്തരം വ്യാജ വസ്തുക്കള്‍ വിവിധ മാര്‍ഗങ്ങളിലൂടെയാണ് വ്യാപാരികള്‍ എത്തിക്കുന്നതെന്ന് ദുബൈ  കൊമേര്‍ഷ്യല്‍ കോംപ്ലിയന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സെക്ടര്‍ സീനിയര്‍ മാനേജര്‍ അഹ്മദ് അല്‍ മുഹൈരി പറഞ്ഞു. 

ഇ-സിഗരറ്റുകള്‍, ഇ-ഹുക്കകള്‍, ടാറ്റൂ മഷികള്‍, മൊബൈല്‍ ഹുക്കാ പൈപ്പുകള്‍ തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളാണ് പിടികൂടിയവയില്‍ ഏറിയ പങ്കും കാണപ്പെട്ടത്. ബാഗുകള്‍, ഷൂസ്, വസ്ത്ര തുണിത്തരങ്ങള്‍ എന്നിവ പുനഃരൂപയുക്തമാക്കി സംസ്‌കരിച്ച് കളിപ്പാട്ടങ്ങള്‍, മെത്തകള്‍, സോഫ എന്നിവക്കുള്ളില്‍ നിറക്കുന്ന പദാര്‍ഥങ്ങളാക്കി തീര്‍ക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Lets socialize : Share via Whatsapp