ഇന്ത്യന്‍ വ്യവസായിയ്ക്ക് അബുദാബി പോലീസിന്‍റെ ആദരം

by Dubai | 11-05-2018 | 671 views

അബുദാബി: കഴിഞ്ഞ റമളാനില്‍  ഇന്ത്യക്കാരായ തടവുകാരെ  സാമ്പത്തിക സഹായം നല്‍കി മോചിപ്പിച്ച ഇന്ത്യന്‍ വ്യവസായി ഫൗറോസ് ഗുലാം ഹുസൈന്  അബുദാബി പോലീസിന്‍റെ ആദരം. കഴിഞ്ഞ വര്‍ഷം റമളാനിലാണ് ഇദ്ദേഹത്തിന്‍റെ സാമ്പത്തിക സഹായത്തോടെ 560 തടവുകാര്‍ ജയില്‍ മോചിതനായത്. അബുദാബി പോലീസ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈതി അദ്ദേഹത്തിന് 'നമ്മളെല്ലാം പോലീസ്' മെമ്പര്‍ഷിപ് നല്‍കി .ഗുലാം ഹുസൈന്‍റെ സേവനത്തിനുള്ള അംഗീകാരമാണ് ഇതെന്ന് റുമൈതി പറഞ്ഞു.

വിശുദ്ധ മാസം പ്രമാണിച്ച് തടവുകാരുടെ കടങ്ങള്‍, നാട്ടിലേക്കുള്ള ടിക്കറ്റുകള്‍ എന്നിവ തിരിച്ചടയ്ക്കാനുള്ള ഫൗറോസ് ഗുലാം ഹുസൈന്‍റെ ആഗ്രഹം സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു.  ആറര ലക്ഷം ദിര്‍ഹമാണ് ഗുലാം ഹുസൈന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയത്. 

Lets socialize : Share via Whatsapp