ലഗേജ് മോഷണം; കുവൈറ്റില്‍ എട്ട് പ്രവാസികള്‍ പിടിയില്‍

by International | 11-05-2018 | 807 views

കുവൈത്ത് സിറ്റി: വിമാന യാത്രക്കാരുടെ ലഗേജ് പതിവായി മോഷണം പോയ സംഭവത്തില്‍ എട്ട് ഏഷ്യക്കാര്‍ അറസ്റ്റില്‍. മോഷണം പതിവായതോടെ  തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ജീവനക്കാരും സംഭവത്തില്‍ പ്രതികളാണ്. ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ് പുറത്തുള്ളവരും മോഷണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചത്. പ്രതികള്‍ ജലീബ് ഷുയൂഖില്‍ വാടകയ്ക്കെടുത്ത ഫ്ലാറ്റില്‍ മോഷണ വസ്‌തുക്കള്‍ ഒളിപ്പിച്ചുവച്ചതായും പോലീസ് കണ്ടെത്തി. 

Lets socialize : Share via Whatsapp