സമൂഹ മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ പുതിയ സോഫ്റ്റ്‌വെയര്‍

by General | 11-05-2018 | 785 views

കുവൈറ്റ്: സാമൂഹ്യമാധ്യമങ്ങളിലെ നിയമ വിരുദ്ധമായ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കാന്‍ പുതിയ സോഫ്റ്റ് വെയര്‍ പദ്ധതി ആവിഷ്‌കരിക്കാനൊരുങ്ങി കുവൈറ്റ് ധനമന്ത്രാലയം. 75,000 ദിനാറാണ് പദ്ധതിയുടെ ചിലവ്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന നിയമ വിരുദ്ധമായ കാര്യങ്ങള്‍ സോഫ്റ്റ് വെയര്‍ വഴി കണ്ടെത്തുകയാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ ആപ്ലിക്കേഷന്‍ വഴിയുള്ള നിയമവിരുദ്ധമായ കാര്യങ്ങള്‍ കണ്ടെത്താനാണ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുക. പുതിയ സോഫ്റ്റ് വെയറിന്‍റെ രൂപകല്‍പനയ്ക്കായി വിദഗ്ധ കമ്പനികള്‍ക്ക് കരാര്‍ നല്‍കുമെന്ന് ധനമന്ത്രാലയം അറിയിച്ചു.

Lets socialize : Share via Whatsapp