ദോ​​ഹ ഡ​​യ​​മ​​ണ്ട് ലീ​​ഗ്: കാ​​ണി​​ക​​ളു​​ടെ മ​​നം നിറച്ച് താരങ്ങള്‍

by Sports | 05-05-2018 | 958 views

ദോ​​ഹ: 400 മീ​​റ്റ​​ര്‍ പു​​രു​​ഷ​​ന്‍​​മാ​​രു​​ടെ ഹ​​ര്‍​​ഡി​​ല്‍​​സി​​ല്‍ ഡ​​യ​​മ​​ണ്ട് ലീ​​ഗ് റെ​​ക്കോ​​ര്‍​​ഡ് തി​​രു​​ത്തി ഖ​​ത്ത​​റിന്‍റെ അ​​ബ്ദു​ റ​​ഹ്മാ​​ന്‍ സാം​​ബ​​യും ഹൈ​​ജം​​പി​​ല്‍ 2.40 മീ​​റ്റ​​ര്‍ ഉ​​യ​​രം താ​​ണ്ടി  മു​​താസ്​ഇ​​സ്സ ബ​​ര്‍​​ഷി​​മും ഒ​​രി​​ക്ക​​ല്‍ കൂ​​ടി കാ​​ണി​​ക​​ളു​​ടെ മ​​നം നി​​റ​​ച്ചു. സീ​​സ​​ണി​​ലെ ആ​​ദ്യ ഡ​​യ​​മ​​ണ്ട് ലീ​​ഗാ​​യ ദോ​​ഹ ഡ​​യ​​മ​​ണ്ട് ലീ​​ഗി​​ന് ഖ​​ത്ത​​ര്‍ സ്​​​പോ​​ര്‍​​ട്സ്​ ക്ല​​ബി​​ലെ സു​​ഹൈം ബി​​ന്‍ ഹ​​മ​​ദ് സ്​​​റ്റേ​​ഡി​​യ​​ത്തി​​ല്‍ കൊ​​ടി​​യി​​റ​​ങ്ങി. 400 മീ​​റ്റ​​ര്‍ ഹ​​ര്‍​​ഡി​​ല്‍​​സി​​ല്‍ 47.57 സെക്കന്‍ഡ് സ​​മ​​യം കു​​റി​​ച്ചാ​​ണ് സാം​​ബ ഡ​​യ​​മ​​ണ്ട് ലീ​​ഗ് റെ​​ക്കോ​​ര്‍​​ഡ് സ്വ​​ന്തം പേ​രി​​ലാ​​ക്കി​​യ​​ത്. ര​​ണ്ട് ത​​വ​​ണ ലോ​​ക​​ചാ​​മ്പ്യ​​നും 2008-ലെ ​​ഒ​​ളിം​​പി​​ക്സ്​ വെ​​ങ്ക​​ല മെ​​ഡ​​ല്‍ ജേ​​താ​​വു​​മാ​​യ ബെ​​ര്‍​​ഷോ​​ന്‍ ജാ​​ക്സ​​നെ​​യും ക​​ഴി​​ഞ്ഞ വ​​ര്‍​​ഷ​​ത്തെ ഡ​​യ​​മ​​ണ്ട് ലീ​​ഗ് ചാ​​മ്പ്യ​​ന്‍ ക്രി​​യോ​​ണ്‍ മ​​ക്മാ​​സ്​​​റ്റ​​റെ​​യും പി​​ന്ത​​ള്ളി​​യാ​​ണ് സാം​​ബ ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​ത്. സ്വ​​ന്തം നാ​​ട്ടി​​ല്‍ റെ​​ക്കോ​​ര്‍​​ഡ് പ്ര​​ക​​ട​​ന​​ത്തോ​​ടെ ഒ​​ന്നാ​​മ​​തെ​​ത്തു​​ക​​യെ​​ന്ന​​ത് വ​​ലി​​യ നേ​​ട്ട​​മാ​​ണെ​​ന്നും ഏ​​റെ സ​ന്തോ​​ഷി​​ക്കു​​ന്ന​​താ​​യും പി​​ന്തു​​ണ​​ച്ച എ​​ല്ലാ​​വ​​ര്‍​​ക്കും ന​​ന്ദി രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്നു​​വെ​​ന്നും മ​​ത്സ​​ര​​ശേ​​ഷം സാം​​ബ പ​റ​​ഞ്ഞു.

അ​​തേ​​സ​​മ​​യം, നി​​ല​​വി​​ലെ ലോ​​ക അ​​ത്​​​ല​​റ്റും ക​​ഴി​​ഞ്ഞ വ​​ര്‍​​ഷ​​ത്തെ ഡ​​യ​​മ​​ണ്ട് ലീ​​ഗ് ചാ​​മ്പ്യ​​നു​​മാ​​യ ഖ​​ത്ത​​റിന്‍റെ ഹൈ​​ജം​​പ് താ​​രം മു​​താസ്​​ ബ​​ര്‍​​ഷിം തു​​ട​​ര്‍​​ച്ച​​യാ​​യ ആ​​റാം വ​​ര്‍​​ഷ​​വും 2.40 മീ​​റ്റ​​ര്‍ പി​​ന്നി​​ട്ട് ഒ​​ന്നാ​​മ​​തെ​​ത്തി. 2016 മു​ത​​ല്‍ ഔ​​ട്ട്ഡോ​​റി​​ല്‍ ഇ​​തു​​വ​​രെ പ​​രാ​​ജ​​യ​​മ​​റി​​യാ​​തെ​​യാ​​ണ് ബ​​ര്‍​​ഷി​​മിന്‍റെ കു​​തി​​പ്പ്. സി​​റി​​യ​​യു​​ടെ മാ​​ജ്ദ് ഗ​​സ​​ലി​നെ (2.33 ​മീ​​റ്റ​​ര്‍) ഏ​​റെ പി​​ന്ത​​ള്ളി​​യാ​​ണ് ബ​​ര്‍​​ഷിം ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​ത്. ബ​​ഹാ​​മ​​സിന്‍റെ ഡൊ​​ണാ​​ള്‍​​ഡ് തോ​​മ​​സ്​ 2.30 മീ​​റ്റ​​റു​​മാ​​യി മൂ​​ന്നാ​​മ​​ത് ഫി​​നി​​ഷ് ചെ​​യ്തു. 

Lets socialize : Share via Whatsapp